പൊലീസില്‍ നിന്നും ഇത്തരം അനുഭവം പ്രതീക്ഷിച്ചില്ല; വിമര്‍ശനവുമായി മദ്യം കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍
തിരുവനന്തപുരം: ഇന്നലെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ ചര്‍ച്ചയായ സംഭവമായിരുന്നു കേരളത്തിലെത്തിയ സ്വീഡിഷ് പൗരന്‍ വാങ്ങിയ മദ്യം ബില്ലില്ലെന്ന് കാണിച്ച് പൊലീസ് പിടികൂടിയപ്പോള്‍ മറിച്ച് കളയുന്ന സംഭവം. അതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിലിപ്പോള്‍ പ്രിതകരണവുമായി എത്തിയിരിക്കുകയാണ് സ്വീഡിഷ് പൗരനായ സ്റ്റീവ് ആസ് ബര്‍ഗ്.
പൊലീസിനെതിരെ വിമര്‍ശനവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കേരള പൊലീസില്‍ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറയുന്നു. മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നുവെന്നും ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും സറ്റീവ് പറയുന്നു.

മദ്യം എടുത്തെറിയാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളയുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീവ് ആസ് ബര്‍ഗ് വിശദീകരിച്ചു. നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും എന്നാല്‍ നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും നിരന്തരം പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് പറഞ്ഞു.

ന്യൂ ഇയര്‍ ആഘോഷത്തിനായി മൂന്ന് ഫുള്‍ കുപ്പി മദ്യുവുമായി ബൈക്കില്‍ കോവളത്തെ ഹോംസ്‌റ്റേയിലേക്ക് ബൈക്കില്‍ വരവേയാണ് പൊലീസ് തടഞ്ഞത്. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിടാന്‍ തയ്യറാവാതിരിക്കുകയായിരുന്നു.

കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറയുകയായിരുന്നു. സ്റ്റീവ് മദ്യം ഒരു മരചുവട്ടില്‍ ഒഴിച്ച് കളയുന്നതും ശേഷം പ്ലാസ്റ്റിക് കുപ്പി ബാഗിലേക്ക് തിരിച്ച് വെക്കുന്നതും പൊലീസ് പരിശേധിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളയുകയായിരുന്നു. ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്ന് പൊലീസ് പറയുകയായിരുന്നു.
Recommended Video

പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയും സ്റ്റീവ് ചെയ്തു. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. വെറുതെയല്ല കേരളത്തില്‍ ടൂറിസം പച്ചപിടിക്കാത്തത് തുടങ്ങി നിരവി കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിറകേ വിശജീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. കോവളത്ത് വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications