തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ . നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് കൊല നടന്നത്. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം.

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ളയാളെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ പ്രതി കൊലപാതകത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു.
യുവാവിനെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍
കൊല്ലം: യുവാവിന്‍റെ തലയോട്ടി അടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാളെ റിമാന്‍റ് ചെയ്തു. ഇരവിപുരം താന്നി ഫിഷര്‍മെന്‍ കോളനി ജോബി നിവാസില്‍ ജോയി മകന്‍ പ്രിന്‍സ് (ജോബിന്‍, 26) ആണ് പോലീസ് പിടിയിലായത്. ഇതേ കോളനി നിവാസിയായ ലേബി എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പ്രിന്‍സ് മുമ്പ് ലേബിയുടെ സഹോദരനെ ആക്രമിച്ചത് കോളനി നിവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പ്രതിയടങ്ങിയ സംഘം ആക്രമിച്ചത്.
താന്നിയില്‍ വച്ച് ഇവര്‍ ലോബിയെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സമീപത്ത് കിടന്ന കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചതില്‍ ഇയാളുടെ തലയോട്ടിക്ക് പൊട്ടലും കണ്ണിന് പരിക്കും പറ്റുകയായിരുന്നു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ മേല്‍ നോട്ടത്തില്‍ പോലീസ് പ്രിന്‍സിനെ താന്നി കടപ്പുറത്ത് നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്സ്.ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ആന്‍റണി, എ.എസ്.ഐ ബൈജൂ സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.












Click it and Unblock the Notifications