തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊന്നു, പ്രതി പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. ചെങ്കോട്ടുകോണം ശാസ്താവട്ടത്താണ് നാടിനെ നടുക്കിയ സംഭവം. സുരേഷ് എന്ന സെല്‍വരാജനാണ് ഭാര്യ ഷീബയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ സെല്‍വരാജനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടു ജോലി കഴിഞ്ഞെത്തിയ ഭാര്യ ഷീബയെ ശാസ്താവട്ടത്ത് കാത്തുനിന്ന പ്രതി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കത്തി കൊണ്ട് പല തുവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ ഷീബയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറല്‍ എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു.
അതേസമയം, തിരുവനന്തപുരത്ത് സമാനമായ സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെടുമങ്ങാട് യുവതിയെ യുവാവ് വീട്ടില്‍ കയറിക്കൊലപ്പെടുത്തുകയായിരുന്നു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയാണ് മരിച്ചത്. 20 വയസായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യ ഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയുടെ കുടുംബം വാടകയ്ക്ക് താമസിച്ച നെടുമങ്ങാട്ടെ വീട്ടില്‍ എത്തിയായിരുന്നു യുവാവിന്റെ ആക്രമണം.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അരുണിന് വൈരാഗ്യമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുണ്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. നാല് മാസം മുമ്പാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടര്‍ന്നതോടെയാണ് പൊലീസ് പരാതി നല്‍കിയിരുന്നു.
Recommended Video
അതേസമയം, വീട്ടില്‍ അതിക്രമിച്ച് കയറിയാണ് അരുണിന്റെ ആക്രമണം. സൂര്യയുടെ തല ചുമരില്‍ ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കത്തികൊണ്ട് ശീരമാസകലം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന സൂര്യ ഗായത്രിയുടെ മാതാപിതാക്കളെയും അരുണ്‍ ആക്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരുടെ വീട്ടില്‍ നിന്ന് നിലവിളി കേള്‍ക്കുന്നത്. അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിച്ച അരുണ്‍ എന്ന യുവാവ് സൂര്യയെ ശരീരത്തില്‍ 17ഓളം തവണ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട അമ്മ വത്സല തടയാന്‍ എത്തിയെങ്കിലും അവരെയും അരുണ്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച സൂര്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.












Click it and Unblock the Notifications