• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എന്റെ സാന്നിദ്ധ്യം അവി‌ടെ ആവശ്യമുണ്ട്' വട്ടിയൂർക്കാവിലെത്തുമെന്ന് കെ മുരളീധരൻ, മണ്ഡലം തിരിച്ചുപിടിക്കും

തിരുവനന്തപുരം: കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാന്നിധ്യമുണ്ടാകുമെന്ന് വ്യക്തമാക്കി കെ മുരളീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കെ മുരളീധരൻ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം തന്നെ മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് മുരളീധരൻ അകൽച്ച പാലിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിൽ നിന്നും വിട്ടുനിൽക്കുകയാണ് മുരളീധരൻ.

എന്തുകൊണ്ട് ബിജെപിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

വട്ടിയൂർക്കാവ് വിട്ട്

വട്ടിയൂർക്കാവ് വിട്ട്

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് ശേഷം നടന്ന തിരഞ്ഞടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കുന്നതിൽ അദ്ദേഹം വിട്ടുനിന്നതോടെയാണ് കെ മുരളീധരൻ വട്ടിയൂർക്കാവ് ഉപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കേന്ദ്രത്തിൽ കോൺഗ്രസിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് എംപി ഫണ്ട് ഉൾപ്പെടെ നിർത്തലാക്കുകയും ചെയ്തതോടെയാണ് എംപിമാർക്ക് കാര്യമായ ചുമതലകളില്ലാതായി.

 നേതൃത്വം വിലക്കി

നേതൃത്വം വിലക്കി

കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സുധാകരൻ എന്നിവർ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുള്ളവരാണ് മൂന്നുപേരും. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂവരും മത്സരിക്കാൻ സന്നദ്ധതയറിച്ച് രംഗത്തെത്തിയതോടെ ഹൈക്കമാൻഡും കെപിസിസിയും എതിർത്തിരുന്നു. ഇതോടെയാണ് കെ മുരളീധരൻ പാർട്ടിയുമായി അകലുന്നത്.

 പ്രചാരണത്തിനെത്തും

പ്രചാരണത്തിനെത്തും

വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ കോൺഗ്രസിന് വേണ്ടിയുള്ള പ്രചാരണത്തിനിറങ്ങൂ എന്നാണ് മുരളീധരൻ സ്വീകരിച്ച നിലപാട്. എന്നാൽ ഇപ്പോൾ നിലപാട് അൽപ്പം കൂടി മയപ്പെടുത്തി വട്ടിയൂർക്കാവിലും പാർട്ടിയിക്ക് വേണ്ടി പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെയാണ് ഈ നീക്കം.

 വടകരയിലും വട്ടിയൂർക്കാവിലും

വടകരയിലും വട്ടിയൂർക്കാവിലും

വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ കെ മുരളീധരൻ യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തും. ഇതിന് പുറമേ വട്ടിയൂർക്കാവിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനെത്തും. ഈ രണ്ടിടങ്ങളിലല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ ഇറങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുരളീധരൻ. രണ്ടിടത്തും തന്നെ സാന്നിധ്യം ആവശ്യമാണെന്ന വിലയിരുത്തലോടെയാണ് തീരുമാനം.

 ത്രികോണ മത്സരം

ത്രികോണ മത്സരം

വട്ടിയൂർക്കാവിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷിയാവുക. എൽഡിഎഫിലെ യുവനേതാവ് വികെ പ്രശാന്തിനെതിരെ സ്വാധീനമുള്ള യുവനേതാക്കളിൽ ആരെയെങ്കിലും ഇറക്കി മത്സരം കൊഴുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതേ സമയം മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള കണക്കുകൂട്ടലുകളും സജീവമാണ്. എന്നാൽ വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന മുരളീധരൻ അതിനുള്ള കാരണവും പിന്നീട് വെളിപ്പെടുത്തിയിരുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആരും പ്രചാരണത്തിനെത്തിയില്ലെന്നും മുരളീധരൻ ചൂണ്ടിക്കാണിക്കുന്നത്.

 വികെ പ്രശാന്തോ?

വികെ പ്രശാന്തോ?

വട്ടിയൂർക്കാവിൽ സിപിഎം മുൻ മേയറായിരുന്ന വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. എൻഡിഎ സ്ഥനാർത്ഥിയായി വിവി രാജേഷിനെയും ബിജെപി പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ബിജെപി കണക്കുകൂട്ടുന്നത്. നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി അധികാരം പിടിക്കാനാണ് യുഡിഎഫും ശ്രമിക്കുന്നത്.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

cmsvideo
  എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു
  Thiruvananthapuram

  English summary
  Kerala Assembly election 2021: K Muraleedharan ensures to campaingn for UDF in Vattiyoorkkavu Kerala Assembly election 2021: K Muraleedharan ensures to campaingn for UDF in Vattiyoorkkavu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X