തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം വോട്ട് ബിജെപിക്ക് മറിക്കും; ശിവന്‍കുട്ടി അറിയാതെ നേമത്ത് ഡീല്‍, പകരം മറ്റിടത്ത് തിരിച്ചും- മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ബിജെപി കേരളത്തില്‍ ആദ്യം അക്കൗണ്ട് തുറന്ന നേമം ഇത്തവണ ആര് പിടിക്കും. ബിജെപി നിലനിര്‍ത്തുമോ അതോ മറ്റുള്ളവര്‍ പിടിക്കുമോ. സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടിയും കോണ്‍ഗ്രസിന് വേണ്ടി കെ മുരളീധരനും ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തിയത്. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് ആവേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവചനാതീതമാണ് കാര്യങ്ങള്‍.

p

എന്നാല്‍ ബിജെപിയെ നേമത്ത് വീണ്ടും ജയിപ്പിക്കാന്‍ സിപിഎം ഡീലുണ്ടാക്കിയെന്ന് ആരോപിച്ച് കെ മുരളീധരന്‍ രംഗത്തുവന്നു. ശിവന്‍കുട്ടി അറിയാതെയാണ് നേമത്ത് സിപിഎം-ബിജെപി ധാരണയെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിന് പകരം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി വോട്ടുകള്‍ സിപിഎമ്മിന് ചെയ്യുമെന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരുംഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും

ശക്തമായ മല്‍സരമാണ് ഇത്തവണ നേമത്ത് നടക്കുന്നത്. കുമ്മനം രാജശേഖരന്‍ എന്ന ശക്തനെ ഇറക്കി ബിജെപി കളംനിറഞ്ഞപ്പോള്‍ സിപിഎം വി ശിവന്‍കുട്ടിക്ക് തന്നെ അവസരം നല്‍കി. ശക്തന്‍ വരുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റവും ഒടുവില്‍ കെ മുരളീധരനെയും കളത്തിലിറക്കി. പ്രചാരണത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു മൂന്ന് മുന്നണികളും. രാഹുല്‍ ഗാന്ധിയുടെ വരവോടെ ആവേശം നിറഞ്ഞുനിന്ന പ്രചാരണമായിരുന്നു കോണ്‍ഗ്രസിന്റെത്.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആളുകള്‍ക്ക് സ്‌നേഹം കൂടുമ്പോ പലതും വിളിക്കും | Oneindia Malayalam

അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ ചതിക്കുമെന്നും മുരളീധരന്‍ ശ്രദ്ധിക്കണമെന്നും 2016ല്‍ തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള അടുത്തിടെ ഉപദേശം നല്‍കിയിരുന്നു. അടിയൊഴുക്കുകള്‍ എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ലാത്ത നേമം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
Kerala Assembly Election 2021: K Muraleedharan says CPM-BJP deal in Nemom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X