കെട്ടിയിറക്കിയ സ്ഥാനാർത്ഥി വേണ്ട... വട്ടിയൂർക്കാവിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി: കൂട്ടരാജി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ആരംഭിച്ചതോടെ തന്നെ രാഷ്ട്രീയ പാർട്ടികളിൽ പൊട്ടിത്തെറിയും അസ്വാരസ്യങ്ങളും ഉടലെടുത്തിട്ടുണ്ട്. കെപി അനിൽൾ കുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലി വട്ടിയൂർ കാവിലും കോൺഗ്രസിൽ തർക്കം രൂക്ഷമായിക്കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കൂട്ടമായി രാജിവെച്ചു.
കോൺഗ്രസിലെ 14 മണ്ഡലം പ്രസിഡണ്ടുമാര്‍, 2 ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 2 ഡിസിസി ഭാരവാഹികള്‍ എന്നിവരാണ് രാജി വെച്ചിട്ടുള്ളത്. പാലക്കാട്ടും കാസർഗോഡും ഇത്തരത്തിൽ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ കൂട്ടമായി നേതാക്കൾ രാജിവെച്ചതിന് പിന്നാലെയാണ് വട്ടിയൂർക്കാവിലും പ്രതിസന്ധി രൂക്ഷമായിട്ടുള്ള്.

വട്ടിയൂർക്കാവിൽ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. എന്നാൽ മികച്ച സ്ഥാനാർത്ഥിയെ നിർത്താത്തതിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്. യുഡിഎഫ് രണ്ട് തവണയും കെ മുരളീധരനിലൂടെയാണ് ഈ മണ്ഡലം നിലനിർത്തുന്നത്. എന്നാൽ 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന വികെ പ്രശാന്ത് പിടിച്ചെടുത്ത് എൽഡിഎഫിനൊപ്പം ചേർത്തത്. കെ മുരളീധരന്‍ വടകരയില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
2019ലെ തിരഞ്ഞെടുപ്പിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വികെ പ്രശാന്തിന്റെ വിജയം. അതേ സമയം യുഡിഎഫിൽ നിന്ന് മത്സരിച്ച കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച എസ് സുരേഷ് 27453 വോട്ടുകളും നേടിയിരുന്നു. വട്ടിയൂർക്കാവിൽ വികെ പ്രശാന്തിനെ തന്നെ മത്സരിപ്പിക്കുന്ന എൽഡിഎഫ് വിജയം ഇത്തവണയും തങ്ങള്‍ക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications