തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥ് മതി എന്ന് ഉമ്മന്‍ ചാണ്ടി; വനിത വരട്ടെ എന്ന് ഹൈക്കമാന്റ്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. വികെ പ്രശാന്തിനെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് സിപിഎം ശ്രമം. വിവി രാജേഷുമായി ബിജെപിയും രംഗത്തുണ്ട്. ഇനി അറിയേണ്ടത് കോണ്‍ഗ്രസിന് ആര് എന്നതാണ്. മൂന്ന് പേരാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണനയിലുള്ളത്.

c

പിസി വിഷ്ണുനാഥ്, രമണി പി നായര്‍, ജ്യോതി വിജയകുമാര്‍ എന്നിവരാണ് പട്ടികയില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ കുറഞ്ഞു എന്ന് ഹൈക്കമാന്റിന് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ വട്ടിയൂര്‍ക്കാവില്‍ വനിതയെ പരിഗണിക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം വിഷ്ണുനാഥ് മല്‍സരിക്കട്ടെ എന്നാണത്രെ. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ചൊവ്വാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

കീഴടങ്ങി സുരേന്ദ്രന്‍; ശോഭ മല്‍സരിക്കുമെന്ന് പ്രഖ്യാപനം, കഴക്കൂട്ടത്ത് സര്‍പ്രൈസ് ഇല്ല, തന്ത്രം പാളി ബിജെപികീഴടങ്ങി സുരേന്ദ്രന്‍; ശോഭ മല്‍സരിക്കുമെന്ന് പ്രഖ്യാപനം, കഴക്കൂട്ടത്ത് സര്‍പ്രൈസ് ഇല്ല, തന്ത്രം പാളി ബിജെപി

അതേസമയം, സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ മലപ്പുറത്തെ തവനൂരില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നാണ് വിവരം. നിലമ്പൂരില്‍ ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നും കേള്‍ക്കുന്നു. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ രണ്ടിടത്ത് കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. വണ്ടൂരും പൊന്നാനിയും.

വണ്ടൂരില്‍ സിറ്റിങ് എംഎല്‍എ എപി അനില്‍കുമാര്‍ ആണ് ഇത്തവണയും ഇറങ്ങുന്നത്. നിലമ്പൂരും തവനൂരും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രഖ്യാപനം മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഫിറോസ് കുന്നംപറമ്പിലിനെയും വിവി പ്രകാശിനെയും ഈ രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗികമായി സമ്മതിക്കുന്നു.

Thiruvananthapuram
English summary
Kerala Assembly Election 2021: Three Names Congress Consider in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X