തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി പുനരധിവാസം: പ്രളയബാധിതപ്രദേശങ്ങള്‍ ശുചീകരിക്കാന്‍ വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയബാധിത സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്നതിനു വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. ഹരിതകേരളം, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഇതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കും.

<strong>പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...</strong>പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...

ചെളിയും വെള്ളവും കയറി കേടുവന്ന വീടുകളിലേക്ക് തിരിച്ചെത്തി താമസമാരംഭിക്കുന്നതിന് വന്‍തോതിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ ആരോഗ്യവകുപ്പിന്റെ സാനിറ്റേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടീമുകളുണ്ടാക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള വീടുകളുടെ കണക്കെടുത്ത് ആവശ്യമായ ശുചീകരണ വസ്തുക്കള്‍, പണിയായുധങ്ങള്‍ എന്നിവ ലഭ്യമാക്കും.

Vallithod


തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുമെന്നും ഹരിത കേരളമിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടായ ജനകീയ പങ്കാളിത്തം ഇവരുടെ പുനരധിവാസത്തിന്റെ കാര്യത്തിലും ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട പോലെ പ്രളയബാധിതരുടെ പുനരധിവാസവും ഏക മനസ്സായി കേരളം ഏറ്റെടുക്കുമെന്ന കണക്കുകൂട്ടിലാണ് അധികൃതര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Recommended Video

cmsvideo
ഇഴജന്തുക്കൾ കയറിയാൽ മുൻകരുതലുകൾ ഇങ്ങനെ

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Thiruvananthapuram
English summary
Kerala govt. has decided to constitute ward level committees to facilitate rehabilitation activities of flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X