തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

100 വാര്‍ഡിലും ഇഞ്ചോടിഞ്ച്; ജോസിന്റെ വരവ് സിപിഎമ്മിനെ വൈകിപ്പിച്ചു, പുതു തന്ത്രവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ പോരാട്ടത്തിനാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഇത്തവണ സാക്ഷിയാകുക. എല്ലാ പാര്‍ട്ടികളും ഒരുപടി മുന്നേ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇടതുപക്ഷവും ബിജെപിയും കൊണ്ടുപിടിച്ച ശ്രമങ്ങളുമായി അരങ്ങ് വാഴുമ്പോള്‍ കോണ്‍ഗ്രസ് പാളിച്ച ഒഴിവാക്കി നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്.

സിപിഎം സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കി. ഇത്തവണ വനിതയാകും മേയര്‍ എന്ന പ്രത്യേകതയുമുണ്ട്. രണ്ടു പേര്‍ക്കാണ് സിപിഎം സാധ്യത കല്‍പ്പിക്കുന്നത്. ബിജെപിയുടെ മുന്നേറ്റമുണ്ടാകുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്. വിശദാംശങ്ങള്‍....

സിപിഎം മേയര്‍ സ്ഥാനാര്‍ഥി

സിപിഎം മേയര്‍ സ്ഥാനാര്‍ഥി

സ്ഥാനാര്‍ഥി പട്ടിക സിപിഎം തയ്യാറാക്കി കഴിഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണയായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എംജി മീനാംബികയെ ആണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് കേള്‍ക്കുന്നു. അതേസമയം, മണക്കാട് സീറ്റിലെ പുഷ്പലതയും സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു വ്യക്തിയാണ്.

ആദ്യ പ്രഖ്യാപനം

ആദ്യ പ്രഖ്യാപനം

ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക ഇടതുപക്ഷമാകും എന്നാണ് കരുതിയത്. എന്നാല്‍ അടുത്തിടെ മുന്നണിയിലെത്തിയ ജോസ് കെ മാണി, എല്‍ജെഡി എന്നിവരുടെ അഭിപ്രായം കൂടി കേട്ട ശേഷം വൈകാതെ പ്രഖ്യാപനമുണ്ടാകും. ഇവരുമായുള്ള സീറ്റ് ചര്‍ച്ചകള്‍ തുടരുകയാണ്.

പേരൂര്‍ക്കട വാര്‍ഡില്‍

പേരൂര്‍ക്കട വാര്‍ഡില്‍

ജോസ് കെ മാണി വിഭാഗത്തിന്റെയും എല്‍ജെഡികളുടെയും സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ധാരണയായാല്‍ സിപിഎം ഔദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും. ജില്ലാ കമ്മിറ്റി അംഗം കൂടിയായ മീനാംബിക പേരൂര്‍ക്കട വാര്‍ഡില്‍ മല്‍സരിക്കുമെന്നാണ് വിവരം.

ശ്രീകുമാറിന് വന്‍ ദൗത്യം

ശ്രീകുമാറിന് വന്‍ ദൗത്യം

മേയര്‍ കെ ശ്രീകുമാറിന്റെ ചാക്ക വാര്‍ഡ് ഇത്തവണ സംവരണമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കരിക്കകം വാര്‍ഡില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ വാര്‍ഡാണ് കരിക്കകം. ഇത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീകുമാറിനെ ഇവിടെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നറിയുന്നു.

ബിജെപിയുടെ തീരുമാനം

ബിജെപിയുടെ തീരുമാനം

മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കെല്ലാം വീണ്ടും മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ബിജെപി തൊട്ടുപിന്നിലുള്ള ആശങ്ക ബിജെപിക്കുണ്ട്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ കോര്‍പറേഷന്‍ ഭരണം തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ വാര്‍ഡുകള്‍ പിടിച്ചെടുക്കാമെന്ന് ഇടതുപക്ഷവും കരുതുന്നു.

നഷ്ടം വരുത്താതെ നോക്കാന്‍ യുഡിഎഫ്

നഷ്ടം വരുത്താതെ നോക്കാന്‍ യുഡിഎഫ്

എല്‍ഡിഎഫ് 44, ബിജെപി 24, യുഡിഎഫ് 21 എന്നിങ്ങനെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ കക്ഷിനില. നിലവില്‍ കൈവശമുള്ള വാര്‍ഡുകള്‍ നഷ്ടപ്പെടാതെ നോക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാകും ബിജെപി പട്ടിക തയ്യാറാക്കുക.

അന്ന് സംഭവിച്ച പാളിച്ച

അന്ന് സംഭവിച്ച പാളിച്ച

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് തിരിച്ചടിയായത് എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ താഴേതട്ടിലുള്ളവരുടെ അഭിപ്രായം പരിഗണിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. കോര്‍പറേഷന്‍ പരിധിയിലുള്ളവരെ തന്നെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്നാണ് വിവരം.

ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയം വളരെ പ്രധാനമാണ്. ഈ മാസം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ ആഴ്ച തന്നെ എല്ലാ സ്ഥാനാര്‍ഥികളുടെയും കാര്യത്തില്‍ തീരുമാനമാകുന്നതോടെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടിലായി.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

പാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുംപാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Thiruvananthapuram
English summary
Kerala Local body election: CPM candidate list ready in Thiruvananthapuram corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X