കഷ്ടതകള്‍ താണ്ടിയെത്തിയ വ്യക്തി; എസ്‌ഐ കിരണ്‍ ശ്യാമിന് ഡിജിപിയുടെ ആദരം
തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച വ്യക്തിയെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാമിന് ആദരം. പൊലിസ് ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് അദ്ദേഹത്തിന് പ്രശസ്തിപത്രം സമ്മാനിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐ.ജി പി. പ്രകാശ്, തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ്, മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധിച്ച ആളിന് നേരേ സ്‌കൂള്‍ അങ്കണത്തിലുന്നവര്‍ പാഞ്ഞടുത്തതോടെ കിരണ്‍ ശ്യാം അയാളുടെ ദേഹത്തു വീണു കിടന്നാണ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയുംചെയ്തു. വിവിധ വിഷയങ്ങളില്‍ പൊലിസ് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെ കിരണ്‍ ശ്യാമിന്റെ പ്രവൃത്തി സേനയ്ക്ക് കൈയടി നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് യുവ എസ്.ഐയെ ഡി.ജി.പി ആദരിച്ചത്. ബിരുദധാരിയായ കിരണ്‍ ശ്യാം നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് സേനയിലേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കിയശേഷം ടൈല്‍, പ്ലംബിങ് പണികള്‍ ചെയ്തു. വിവാഹശേഷമാണ് പിഎസ്‌സി ജോലിക്കായി പഠനം തുടങ്ങുന്നത്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് എസ്‌ഐയെ ഡിജിപി ആദരിച്ചത്. തിരുവനന്തപുരം വിഎസ്എസ്‌സിയുടെ കാന്റീന്‍ ജീവനക്കാരനായ മിനികുമാര്‍ (54) മുന്‍കൂര്‍ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. പൂവച്ചല്‍ സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. മിനികുമാറിനെ വേദിക്കരികില്‍ നിന്ന് മാറ്റുന്നതിനിടെയാണ് ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അതിനിടെ അടിയേറ്റ് താഴെവീണു. കൂടുതല്‍ പേര്‍ ആക്രമിക്കാന്‍ തുനിയവെയാണ് അരുവിക്കര എസ്‌ഐ അദ്ദേഹത്തിന്റെ മേല്‍ കിടന്നത്. എസ്‌ഐക്കും അടിയേറ്റു. വാച്ച് പൊട്ടി.
അഞ്ചുമിനുട്ടോളം എസ്‌ഐ അങ്ങനെ കിടന്നു. ഈ വേളയില്‍ കൂടുതല്‍ പോലീസുകാര്‍ എത്തുകയായിരുന്നു. കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ ഈ ദൃശ്യം പങ്കുവച്ചു. വലിയ പിന്തുണയാണ് എസ്‌ഐയുടെ പ്രവൃത്തിക്ക് ലഭിച്ചത്. തുടര്‍ന്നാണ് ആദരിക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് പരിശോധന: നിരക്കുമാറ്റം അംഗീകരിക്കില്ലെന്ന് ലാബുടമകള്‍
തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ നിരക്കുകള്‍ കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കില്ലെന്ന് ലാബുടമകള്‍. ഇക്കാര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പഴയനിരക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും ലാബ് ഉടമകളുടെ സംഘടന നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ തിങ്കളാഴ്ച ഡിഎംഒ ഓഫിസ് ഉപരോധിക്കും. ലാബുടമകള്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്ക് അംഗീകരിക്കാനാവില്ല. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയും ആന്റിജന് 300 രൂപയും ആക്കി നിശ്ചയിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications