തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകൻ സാക്ഷി; ദത്ത് വിവാദത്തിനൊടുവിൽ മിന്നുകെട്ട്; അനുപമയും അജിത്തും പുതിയ ജീവിതത്തിലേക്ക്

മകൻ സാക്ഷി; ദത്ത് വിവാദത്തിനൊടുവിൽ മിന്നുകെട്ട്; അനുപമയും അജിത്തും പുതിയ ജീവിതത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ദത്ത് വിവാദ വിഷയത്തിലെ പരാതിക്കാരി അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. തിരുവനന്തപുരം പട്ടം റജിസ്റ്റർ ഓഫീസിൽ വയ്ച്ചായിരുന്നു വിവാഹം നടന്നത്. കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു.

ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ 2021 ന്റെ അവസാന ദിനം തന്നെ ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ദത്ത് വിവാദ വിഷയത്തിൽ കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, നിയമ വ്യവസ്ഥതകൾ പൂർത്തിയാക്കി കുഞ്ഞിനെ സാക്ഷിയാക്കി ഇരുവരും പുതു വർഷത്തിൽ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്.

anupama

വിവാഹ ചടങ്ങിൽ മറ്റ് ആഘോഷങ്ങൾ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലും അനുഗ്രഹത്തിലായിരുന്നു ചടങ്ങുകൾ നടന്നത്,

അമ്മ ആറിയാതെ കുഞ്ഞിനെ ദത്തു നൽകി എന്ന കേസിലെ പരാതിക്കാരിയാണ് അനുപമ. തന്‍റെ സമ്മതമില്ലാതെ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റി എന്ന് ആരോപിച്ച് 2020 ലാണ് എസ്.എഫ്.ഐ നേതാവായ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായ അജിത്തും പേരൂര്‍ക്കട പോലീസിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിലെ നേതാക്കള്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷക്കാലം പോലീസ്‌ സ്റ്റേഷൻ കയറി ഇറങ്ങി എന്നാൽ, പൊലീസ് കേസ് എടുത്തിരുന്നില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 18നാണ് കേസെടുത്ത് പോലീസ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.

'വിസ്മയയുടെ വസ്ത്രങ്ങൾ കീറി മുറിക്കാറുണ്ട്'; 'കുത്തിയതും കത്തിച്ചതും ജീവനോടെ' - ജിത്തുവിന്റെ മൊഴി'വിസ്മയയുടെ വസ്ത്രങ്ങൾ കീറി മുറിക്കാറുണ്ട്'; 'കുത്തിയതും കത്തിച്ചതും ജീവനോടെ' - ജിത്തുവിന്റെ മൊഴി

അനുപമയുടെ പിതാവും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അനുപമ വിവാഹിതയായിരുന്നില്ല. മാത്രമല്ല കുട്ടിയുടെ അച്ഛനായ അജിത്തിന് മറ്റൊരു കുടുംബം ഉണ്ടായിരുന്നതും അനുപമയുടെ കുടുംബത്തിന്‍റെ ജാതിവെറിയും പ്രശനങ്ങളായി.

അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് അജിത്ത് ആദ്യഭാര്യയില്‍ നിന്നു വിവാഹമോചനം നേടി അനുപമയെ വിവാഹം ചെയ്തത്. ഇതെല്ലാമാണ് കുഞ്ഞിനെ മാറ്റാനുള്ള കാരണമെന്നാണ് പരാതിയില്‍ അനുപമ പറഞ്ഞിരുന്നത്. 2020 ഒക്ടോബര്‍ 22 നാണ് കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുക്കുന്നതെന്ന് അനുപമ മാധ്യമങ്ങളോട് പറയുകയായിരുന്നു.

കുഞ്ഞിനെ കടത്താന്‍ മാതാപിതാക്കളെ സഹായിച്ചത് ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയുമാണെന്ന ഗുരുതര ആരോപണവുമായി ഒക്ടോബര്‍ 21 ന് അനുപമയും അജിത്തും രംഗത്ത് വന്നു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നും യുവതി കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
Ajith's first wife talks about Anupama issue

Thiruvananthapuram
English summary
kerala's child adoption controversy couple Anupama and Ajith got married in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X