തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മദവുമായി ലോഡ്ജിലേക്ക് പോകുന്നതിനിടെ സ്വീഡിഷ് പൊരനെ തടഞ്ഞ് മദ്യം കളയിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തിലുള്‍പ്പെട്ട ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് പ്രാഥമികമായി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

പൊലീസില്‍ നിന്നും ഇത്തരം അനുഭവം പ്രതീക്ഷിച്ചില്ല; വിമര്‍ശനവുമായി മദ്യം കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍പൊലീസില്‍ നിന്നും ഇത്തരം അനുഭവം പ്രതീക്ഷിച്ചില്ല; വിമര്‍ശനവുമായി മദ്യം കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കുമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

1

സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയും ഡിസിപിയും റിപ്പോര്‍ട്ട് തേടിയിരുന്നു. ന്യൂയര്‍ ആഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് പോലീസ് തടഞ്ഞത്. സ്റ്റീഫന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി മദ്യവും വാങ്ങി കോവളത്തെ ലോഡ്ജിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇദ്ദേഹത്തെ പൊലീസ് തടഞ്ഞത്. സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്നായിരുന്നു സ്റ്റീഫന്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ മറുപടി കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസ് സ്റ്റീഫനോട് മദ്യം വലിച്ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സഹികെട്ട് സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളയുകയായിരുന്നു. സ്റ്റീഫനെ പൊലീസ് പരിശോധിക്കുന്നതും മദ്യം പുറത്ത് കളയുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാംഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാം

2

എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീഫന്‍ ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പിന്നാലെ സംഭവത്തിന് വിശദീകരണവുമായി സ്റ്റീഫന്‍ രംഗത്തെത്തി. കേരള പൊലീസില്‍ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു.

3

മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നുവെന്നും ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടുവെന്നും സ്റ്റീഫന്‍ പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ ആസ് ബര്‍ഗ് വിശദീകരിച്ചു. . നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് താന്‍ പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍, നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും നിരന്തരം പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീഫന്‍ പറഞ്ഞു.

കുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാംകുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാം

Recommended Video

cmsvideo
പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്
4

പിന്നാലെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് അള്ള് വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് പ്രതികരിച്ചു.

Thiruvananthapuram
English summary
Kerala: The SI Who Stopped The swedish citizen who carried alcohol has been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X