Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെമിനാര്‍

തിരുവനന്തപുരം: വെറുതേ അങ്ങ് മത്സരിച്ചാല്‍ ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഫേസ് ബുക്കും ട്വിറ്ററും അടങ്ങുന്ന സോഷ്യല്‍ മീഡിയകളെ വരുതിയിലാക്കാതെ യുവാക്കളെ കയ്യിലെടുക്കാമെന്ന് പ്രതീക്ഷയും ഇല്ല. അപ്പോല്‍ പിന്നെ സെഷ്യല്‍ മീഡിയ എന്ന് പറയുന്ന സാധനം എന്താണെന്ന് പഠിക്കുക തന്നെ വേണം.

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇതിനായി പ്രത്യേക സെല്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ കേരളത്തിലും എന്തെങ്കിലും ചെയ്തല്ലേ മതിയാകു. അങ്ങനെ കെപിസിസിയും ഒരു ഐടി സെല്‍ ഉണ്ടാക്കി. ആ സെല്ലിന്‍റെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് തന്നെ ഒരു സോഷ്യല്‍ മീഡിയ സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനം

ഉദ്ഘാടനം

കെപിസിസി ഐടി സെല്ലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സോഷ്യല്‍ മീഡിയ സെമിനാര്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്യുന്നു. കെപിസിസി ആസ്ഥാനത്ത് വച്ചായിരുന്നു പരിപാടി

 സദസ്സ്

സദസ്സ്

സോഷ്യല്‍ മീഡിയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. മുന്‍ നിരയില്‍ മൂന്നാമതായിരിക്കുന്നത് മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി.

സദസ്സ്

സദസ്സ്

മഹിള കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ സദസ്സില്‍(വലത്ത് നിന്ന് മൂന്നാമത്)

പ്രശ്‌നങ്ങളൊക്കെ തീര്‍ക്കണ്ടേ

പ്രശ്‌നങ്ങളൊക്കെ തീര്‍ക്കണ്ടേ

എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംഭാഷണത്തില്‍.

വേദി

വേദി

കെപിസിസി സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ സെമിനാറിന്റെ വേദിയില്‍ കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എഐസിസി സെക്രട്ടറി ദീപക് ബാബറിയ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അജയ് തറയില്‍ എന്നിവര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+