പഫ്സുണ്ട്, ബിരിയാണിയുണ്ട്, ഫ്രൂട്ട് സലാഡുണ്ട്.. കാര്യവട്ടം ട്വന്‍റി 20ക്കിടെ ഗാലറിയിൽ തകർത്തുവാരി കുടുംബശ്രീ
തിരുവന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാണ് കായിക പ്രേമികൾ. മത്സരം മൈതാനത്ത് കൊടുമ്പിരി കൊള്ളുമ്പോൾ ഗാലറിയിൽ സ്വാദ് പരത്തുകയാണ് നമ്മുടെ കുടുംബശ്രീ. കാണികൾക്ക് മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ആണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
റിച്ചാണ് കുടുംബശ്രീയുടെ മെനു. ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും കപ്പയും പൊറോട്ടയും ഇടിയപ്പവും ചിക്കന്‍ കറിയും ചായയും കാപ്പിയും സ്‌നാക്‌സും എല്ലാം ഇവിടെ ലഭിക്കും. കൂടാതെ ബര്‍ഗര്‍, പഫ്സ്, കട്ട് ഫ്രൂട്ട്‌സ്, കട്‌ലറ്റ് എന്നിങ്ങനെയുള്ള വിഭവങ്ങളും ഫുഡ് മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.

മന്ത്രി എംബി രാജേഷ് ആണ് ട്വന്‍റി ട്വന്‍റിക്കിടയിലെ ഈ കുടുംബശ്രീ പെരുമയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വായിക്കാം: 'കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ കുടുംബശ്രീക്കും അഭിമാനിക്കാൻ ഏറെയുണ്ട്. കളി കാണാനെത്തുന്ന കാണികള്‍ക്കായി കുടുംബശ്രീയാണ് സ്വാദിഷ്ഠമായ വിഭവങ്ങളൊരുക്കുന്നത്. മത്സരം കാണാനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ 3000 പേര്‍ക്കുള്ള ഭക്ഷണത്തിന്‍റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ 5000 പേര്‍ക്കുള്ള ഭക്ഷണം കൗണ്ടറുകളിലും ലഭ്യമാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപത്താണ് കുടുംബശ്രീയുടെ പന്ത്രണ്ട് ഫുഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓരോന്നിലും എട്ട് ജീവനക്കാര്‍ വീതമുണ്ടാകും.

ചിക്കന്‍ ബിരിയാണി, മുട്ട ബിരിയാണി, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, ചിക്കന്‍ കറി, ചായ, ഇലയട, കപ്പ, സ്നാക്സ്, വെജ് കറി, ഫ്രൂട്ട് സലാഡ്, പോപ്പ്കോണ്‍ , മീറ്റ് റോള്‍, ചിക്കന്‍ റോള്‍, പൊറോട്ട വെജ് റോള്‍ , വെജ് സാന്‍ഡ്വിച്ച് , ബ്രൂ കോഫി, ബ്ളാക്ക് ടീ, മുട്ട പഫ്സ്, വെജ് കട്ലറ്റ്, കട്ട് ഫ്രൂട്ട്സ്, മീന്‍ കറി, ചിക്കന്‍ കട്ലെറ്റ്, വെജ് ബര്‍ഗര്‍ എന്നിവയാണ് ലഭ്യമാകുക.

മുമ്പും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ കാണികള്‍ക്ക് മിതമായ നിരക്കില്‍ സ്വാദിഷ്ഠമായ ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഭക്ഷണ വിതരണത്തിലും കാര്യക്ഷമത പുലര്‍ത്തി. ഇതു പരിഗണിച്ചാണ് ഇത്തവണയും ഭക്ഷണമൊരുക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്. പ്രിയപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, മന്ത്രി കുറിച്ചു.
ഈ ഒരൊറ്റ ഐറ്റം മാത്രം മതി, നിങ്ങളുടെ മുടി കരുത്തോടെ തിളങ്ങും, അറിയാം ആ രഹസ്യം

വിഘ്‌നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ഭക്ഷണമൊരുക്കുന്നത്. യൂണിറ്റുകള്‍ക്കാവശ്യമായ സഹായങ്ങള്‍ കുടുംബശ്രീയുടെ 'ഐഫ്രം' (അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്) ലഭ്യമാക്കും. വൈകുന്നേരം മൂന്ന് മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും.

ഇതിന് മുന്‍പും ഗ്രീന്‍ഫീല്‍ഡ് ആതിഥ്യമരുളിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ഫുഡ് പാര്‍ട്ണറായി കുടുംബശ്രീ പ്രവര്‍ത്തിച്ചിരുന്നു. ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഇന്നത്തെ പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനുമുള്ള ഓര്‍ഡറും അസോസിയേഷന്‍ കുടുംബശ്രീയ്ക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications