മണലിവിളയിൽ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി: വില്‍ക്കാനെത്തിയ യുവാവും അഞ്ച് ലിറ്റര്‍ ചാരായവും!
നെയ്യാറ്റിൻകര: മണലിവിളയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ചാരായ നിർമ്മാണം നടത്തുന്നത് എക്സെസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ബാലരാമപുരം, ഓലത്താന്നി, മണലിവിള, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 540 ലിറ്റർ കോടയും 9 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബലരാമപുരം ഭാഗത്ത് ചാരായവില്പനയ്ക്കെത്തിയ തലയിൽ ദേശത്ത് ഷീജ ഭവനിൽ മണിക്കുട്ടൻ ( 34)എന്ന രാജേഷിനെ അഞ്ച് ലിറ്റർ ചാരായവുമായി പിടികൂടി.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മണലിവിളയിലെ ചാരായ നിർമ്മാണ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്. മണലിവിള ഐറിൻ കോട്ടേജിൽ ജിഷയുടെയും ദിലീപിന്റെയും വീട് വാടകക്കെടുത്താണ് വാറ്റു കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നത് .ചാരായം വാറ്റിലേർപ്പെട്ടിരുന്ന ആറാ ലുംമൂട് സ്വദേശി പിച്ചാത്തി എന്ന സന്തോഷ്( 35) ഓടി രക്ഷപ്പെട്ടു.

റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി, ഷാജു, ഗോപകുമാർ, ബിജുകുമാർ, സിവിൽ എക്സൈസ് ഒാഫീസർമാരായ വിശാഖ്, രഞജിത്, ബിജു, ഹരിപ്രസാദ്, അരുൺ സൂരജ്, വിഷ്ണു ശ്രീ എന്നിവർ പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എക്സൈസ് ഇന്റെലിജൻസും നെയ്യാറ്റിൻകര ഷാഡോ ടീമും റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications