തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ തകൃതി, ഇതുവരെ വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 1,902 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ കണക്കാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകൾ ലഭിച്ചത്. പത്രികാ സമർപ്പണം വ്യാഴാഴ്ച( നവംബർ 19) അവസാനിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച (നവംബർ 20) നടക്കും.

lp

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച(നവംബര്‍ 20) നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന നടത്തുക.

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക നിരസിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ് / കേരള മുനിസിപ്പാലിറ്റി ആക്റ്റുകൾ വ്യക്തമായി പരിശോധിച്ച് മതിയായ കാരണങ്ങൾ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പിച്ച സ്ഥാനാർത്ഥി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗമാകാൻ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാർത്ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്നകാര്യത്തിൽ അയോഗ്യനാണെന്നോ വ്യക്തമായാൽ നാമനിർദ്ദേശപത്രിക നിരസിക്കപ്പെടും.

Thiruvananthapuram
English summary
Local Body Election: 82,810 nominations filed till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X