തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്ന് എൽഡിഎഫും ബിജെപിയും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ഇക്കുറി തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നടന്നത്. പതിവുകള്‍ക്ക് വിപരീതമായി ഇക്കുറി എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാനായി ശക്തമായി മത്സര രംഗത്തുണ്ടായിരുന്നത്. നിലവില്‍ എല്‍ഡിഎഫ് ഭരണസമിതിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്.
Recommended Video

ഇക്കുറി തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കും എന്നാണ് ഇടതുപക്ഷത്തെ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്ന് ബിജെപിയും പറയുന്നു. കേരളത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ബിജെപി സംസ്ഥാന തലസ്ഥാനത്ത് കോര്‍പറേഷന്‍ ഭരണം പിടിച്ചാല്‍ അത് വലിയ നേട്ടമായാണ് കണക്കാക്കുക.

62 സീറ്റുകള്‍ വരെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. ബിജെപി 60 സീറ്റുകളില്‍ കൂടുതല്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. വലിയ പോരാട്ടം കാഴ്ച വെയ്ക്കാന്‍ സാധിക്കാതിരുന്ന യുഡിഎഫിന്റെ പ്രതീക്ഷ 35 സീറ്റുകളാണ്. കഴിഞ്ഞ തവണ 62 ശതമാനം ആയിരുന്നു തിരുവനന്തപുരത്ത് പോളിംഗ്. ഇത്തവണ അത് 59 ശതമാനത്തിലേക്ക് പോളിംഗ് കുറഞ്ഞു.
വോട്ടുകളുടെ എണ്ണം നോക്കിയാല്‍ 300 വോട്ടുകള്‍ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയിരിക്കുന്നത്. 2015ലേതിന് സമാനമാണ് വോട്ട് പാറ്റേണ്‍. 60ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്ന ബിജെപി 40 സീറ്റുകളെങ്കിലും ഉറപ്പിക്കുന്നുണ്ട്. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാനാവും എന്നാണ് ബിജെപി പ്രതീക്ഷ. എല്‍ഡിഎഫ് ആകട്ടെ 50 സീറ്റുകള്‍ തീര്‍ച്ചയായും കിട്ടുമെന്ന് കരുതുന്നു.












Click it and Unblock the Notifications