മാങ്ങാക്കള്ളന്മാരും കിഴങ്ങുകള്ളന്മാരും; ഒറ്റയ്‌ക്കൊറ്റയ്ക്ക് വാ പൊലീസേ; വെല്ലുവിളിച്ച് മഹിള കോണ്‍ഗ്രസ്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ മഹിള കോണ്‍ഗ്രസ് പ്രതിഷേധം. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന പൊലീസ് സേനയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഒരു പ്രവര്‍ത്തക പ്രതിഷേധത്തിനിടെ ഉന്നയിച്ചത്.

കേരളത്തിലെ പൊലീസ് സേന വമ്പന്‍ പരാജയമാണെന്നാണ് ഇവര്‍ പറയുന്നത്. കേരള പൊലീസില്‍ മാങ്ങാക്കള്ളന്മാരും കിഴങ്ങുകള്ളന്മാരുമാണെന്നും പിണറായി വിജയന്റെ വീട്ടിലെ ജോലിക്കാകരാണ് കേരള പൊലീസെന്നും ഇവര്‍ പറയുന്നു,. ഞങ്ങളില്‍ എതെങ്കിലും വനിത ഇന്ന് കോര്‍പ്പറേഷനുള്ളില്‍ പ്രതിഷേധവുമായി കയറുമെന്നും ഇവര്‍ പറഞ്ഞു.

കത്ത് വിവാദത്തില്‍ മേയര്‍ രാജിവച്ച് പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ കോര്‍പ്പറേഷന്റെ അകത്തേക്ക് പ്രവേശിച്ച മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അതേസമയം, കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മേയറുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന കത്തിന്റെ ഓര്‍ജിനല്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്.

ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിരുന്നു. കത്ത് വ്യജമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എ ഡി ജി പിക്ക് കത്ത് റിപ്പോര്‍ട്ട് നല്‍കും.

കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കത്ത് വിവാദം ഉയര്‍ന്നത്. കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണയ്ക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. മേയര്‍ക്കെതിരെയുള്ള വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സി പി എം തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെയാണ് സി പി എം മേയര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications