Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ കാത്തിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍; കോഴിക്കോട്ടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്ന് യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എംഎ യുസഫലി പറഞ്ഞു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്ടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാളുകള്‍ കൂടാതെ കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്രം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് കടല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളില്‍ കൂടെ വില്‍പ്പന നടത്താനാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

india

തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്. ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി. 2000 കോടി രൂപ നിക്ഷേപത്തില്‍ 2 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് ലുലുമാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്താണ് മാള്‍. 15,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. ജില്ലയില്‍ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 100 ലധികം ആളുകള്‍ മാള്‍ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാണ്് നാളെ മാള്‍ ഔദ്യോഗികമായ നാടിന് സമര്‍പ്പിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശിതരൂര്‍ എം പി, സംസ്ഥാനത്തെ വിവിധ മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതായിരിക്കും.

വമ്പന്‍ സജ്ജീകരണങ്ങളാണ് മാളില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായ ഫണ്‍ ട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാള്‍ ചുറ്റിക്കറങ്ങുന്നതിനായി സിപ് ലൈന്‍ ഒരുക്കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ അടക്കം 3500 ഓളം വാഹനങ്ങള്‍ മാളില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. വിശാലമായ പാര്‍ക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാള്‍ ആക്കുളത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയില്‍ കൂടുതല്‍ വികസനം വരാന്‍ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു. 12 ഓളം സിനിമ തീയേറ്ററുകളും മാളിനകത്ത് ഉണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+