കഴക്കൂട്ടത്ത് വെല്ലുവിളി കോൺഗ്രസിന്, ബിജെപിക്ക് നേട്ടം, സീറ്റ് കടകംപളളി നിലനിർത്തുമെന്ന് മനോരമ സർവേ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റ് നോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ മത്സരിക്കുന്ന കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാല്‍ ആണ്. മണ്ഡലം കടകംപളളി സുരേന്ദ്രന്‍ നിലനിര്‍ത്തും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.
യുഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് കഴക്കൂട്ടത്ത് ബിജെപി രണ്ടാമത് എത്തും എന്നാണ് മനോരമ പ്രവചിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കഴക്കൂട്ടത്ത്് വളരെ വൈകിയാണ് ബിജെപി പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യക്കുറവ് കാരണം ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് നിയോഗിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ് കഴക്കൂട്ടം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പുളളതാണ് മനോരമ സര്‍വ്വേ.

ശോഭാ സുരേന്ദ്രന്റെ വരവ് കഴക്കൂട്ടത്തെ മത്സരം കടുപ്പമാക്കിയിരിക്കുകയാണ്. ശബരിമലയാണ് ബിജെപി മണ്ഡലത്തില്‍ വലിയ പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. ശബരിമല പ്രശ്‌നത്തിന് കാരണക്കാരന്‍ ദേവസ്വം മന്ത്രിയായ കടകംപളളി സുരേന്ദ്രനാണ് എന്ന തരത്തിലാണ് ബിജെപി പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്. ഇത് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ഫലത്തെ എത്ര കണ്ട് ബാധിക്കും എന്ന് കണ്ടറിയേണ്ടതാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കഴക്കൂട്ടത്ത് മൂന്നാം സ്ഥാനത്ത് ആയിരുന്നു എത്തിയിരുന്നത്. ഇക്കുറി കോണ്‍ഗ്രസിനെ മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്തേക്ക് കയറും എന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്. 7347 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടകംപളളി സുരേന്ദ്രന്‍ കഴിഞ്ഞ തവണ ജയിച്ചത്. 50079 വോട്ടാണ് കടകംപളളിക്ക് ലഭിച്ചത്. അന്ന് വി മുരളീധരന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. 38602 വോട്ടാണ് മുരളീധരന്‍ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന എംഎ വാഹിദ് 42732 വോട്ട് നേടി രണ്ടാമത് എത്തി.












Click it and Unblock the Notifications