തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസിഡന്റ് വിളിക്കുന്നു; നേരില്‍ കാണണം... അന്ന് വൈകീട്ട് നടന്ന കൂടിക്കാഴ്ചയെ പറ്റി മേയര്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ വേളയില്‍ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. രണ്ടു പരിപാടികളില്‍ രാഷ്ട്രപതിക്കൊപ്പം അന്ന് പങ്കെടുത്തിരുന്നു മേയര്‍. പിന്നീട് ഉച്ചയോടെയാണ് രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച്, നേരിട്ട് കാണാന്‍ പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. വൈകീട്ട് രാജ്ഭവനിലെത്തുകയും നേരിട്ട് കണ്ട് അല്‍പ്പ നേരം സംസാരിക്കുകയും ചെയ്തുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ കൂടുതല്‍ കരുത്ത് പകരുന്ന കൂടിക്കാഴ്ചയായിരുന്നു അത് എന്ന് മേയര്‍ പറയുന്നു. ആര്യ രാജേന്ദ്രന്റെ വാക്കുകള്‍...

m

രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോള്‍ , 'ബഹു. പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ' എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു.

എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തിഎന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

ഊഷ്മളമായി, വാത്സല്യപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ദില്ലിയിലേയ്ക്ക് വരണമെന്നും, നിര്‍ബന്ധമായും രാഷ്ട്രപതിഭവനില്‍ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിര്‍വ്വഹണം നടത്താനും ഉപദേശിച്ചു.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കില്‍ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തില്‍ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്‌നേഹബഹുമാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്കിയാണ് പിരിഞ്ഞത്.

ജീവിതത്തില്‍ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദര്‍ഭമല്ല അന്നത്തെ സായാഹ്നം . പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തലസ്ഥാന നഗരിയില്‍ നടത്തുന്ന ഇടപെടലുകള്‍ നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്ച്ചകളില്‍ നിന്ന് കിട്ടുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ ജീവിതാനുഭവങ്ങളുടെ സ്പര്‍ശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പില്‍ , നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീര്‍ക്കാനുള്ള കര്‍മ്മപദ്ധതിയില്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കും, തീര്‍ച്ച.

Recommended Video

cmsvideo
Mayor Arya Rajendran responds to BJP leader Karamana Ajith | Oneindia Malayalam

Thiruvananthapuram
English summary
Mayor Arya Rajendran S Open Up About Meeting With President of India Ramnath Kovind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X