Get Updates
Get notified of breaking news, exclusive insights, and must-see stories!

'അളിയനും മച്ചമ്പിയും', ശിവൻകുട്ടി മോൻസണൊപ്പമെന്ന് വ്യാജ പ്രചാരണം, ഡിജിപിക്ക് മന്ത്രിയുടെ പരാതി

തിരുവനന്തപുരം: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനൊപ്പം എന്ന തരത്തില്‍ തന്റെ വ്യാജ ഫോട്ടോ പ്രചരിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. നടന്‍ ബൈജുവിനൊപ്പം ശിവന്‍കുട്ടി നില്‍ക്കുന്ന ചിത്രമാണ് മോന്‍സണോടൊപ്പം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

1

മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം: ''ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

2

ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു''.

3

കോൺഗ്രസ് പ്രവർത്തക ഷീബ രാമചന്ദ്രൻ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.. അളിയനും മച്ചമ്പിയും എന്ന തലക്കെട്ടോട് കൂടിയാണ് മോർഫ് ചെയ്ത ചിത്രം ഇവർ പങ്കുവെച്ചത്. വിവാദമായതോടെ ഇവർ ചിത്രം പിൻവലിച്ച് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.. ഷീബ രാമചന്ദ്രൻ പറയുന്നത് ഇങ്ങനെ: '' സഖാക്കളുടെ അറിവിലേക്ക് -ഞാൻ ഷീബ രാമചന്ദ്രൻ - ഞാൻ മോർഫ് ചെയ്തു എന്ന രീതിയിൽ നിങ്ങൾ സഖാക്കൾ പ്രചരിപ്പിക്കുന്ന മന്ത്രി ശിവൻ കുട്ടിയുടെ ഫോട്ടോ - യഥാർത്ഥത്തിൽ മോർഫ് ചെയ്തത് ആരാണ് എന്ന് കണ്ടെത്താൻ ഞാൻ Kerala Police Cyber cell നോട് ഇത് വഴി അഭ്യർത്ഥിക്കുന്നു. Attention #keralapolice

4

എനിക്ക് അയച്ചു കിട്ടിയ Photo Genuine ആണ് എന്ന് കരുതി Post ചെയ്തു. അത് Fake ആണ് എന്ന് രമേശ് സഖാവ് ശ്രദ്ധയിൽ പെടുത്തിയ വഴി Delete ചെയ്തിട്ടുണ്ട്. അത് ഞാൻ കമന്റിലൂടെ അറിയിച്ചിട്ടും ഞാനാണ് മോർഫിങ് നടത്തിയത് എന്ന് പറഞ്ഞുള്ള ആരോപണം മുഖവിലക്ക് എടുക്കുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തണം എന്ന് സൈബർ സെല്ലിനോട് ആധികാരികമായി ആവശ്യപ്പെടുന്നു - ഞാൻ ആശയപരമായി ഈ രംഗത്ത് സമരം നടത്തുന്ന വ്യക്തിയാണ് തെറ്റാണ് എന്ന് കണ്ടാൽ അത് തുറന്ന് പറഞ്ഞ് Delete ചെയ്യാറുണ്ട്. അസഭ്യമോ മാന്യമല്ലാത്ത ഭാഷയോ ഞാൻ ഉപയോഗിക്കാറില്ല. മോർഫിങ് എന്റെ പണിയല്ല.

Recommended Video

cmsvideo
    Monson Mavunkal deceived singer MG Sreekumar with a ring says it's black diamond
    5

    വിഭാഗീയത കൊടി കുത്തി വാഴുന്ന സഖാക്കൾ - നെഹ്റുവിൻറെയും സോണിയ ഗാന്ധിയുടെയും ചിത്രം വരെ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് സാധാരണ സഖാക്കൾ ആണ് . തന്മൂലം സ്വന്തം പാർട്ടിക്കാർ തന്നെ ചെയ്തതാണോ എന്ന് ആദ്യം നിയമപരമായി അന്വേഷിക്കുക. എന്റെ IP Address അടക്കം എല്ലാ Electronic Devices ഉം ആയി പറയുന്നിടത്ത് ഞാൻ വരും. ഞാൻ മോർഫ് ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് എന്റെ Good will നെ ബാധിക്കുന്ന കാര്യം ആയതിനാൽ അത് തെളിയിക്കാത്തിടത്തോളം എന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നവർ ആരായാലും - അവർക്ക് എതിരെ സ്ത്രീ എന്ന പരിഗണന നൽകാതെ മന:പൂർവമായി കൂട്ടത്തോടുള്ള ആക്രമണം നടത്തുന്നവർക്ക് എതിരെ - നിയമ നടപടി ഉണ്ടാകണമെന്ന് Kerala Police നോട് സവിനയം അഭ്യർത്ഥിക്കുന്നു''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+