തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നരേന്ദ്രമോഡ‍ി കേരളത്തില്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി പ്രധാനമന്ത്രി സ്ഥാനര്‍ത്ഥി നരേന്ദ്ര മോഡി ഇന്ന് (ഫെബ്രുവരി 9) ന് കേരളത്തില്‍ എത്തും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാനും പ്രചാരണ റാലി ഉദ്ഘാടനം ചെയ്യാനുമാണ് മോഡി എത്തുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്.

വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോഡി അവിടെ നിന്ന് നേരെ ശംഖുമുഖത്തെ സമ്മേളന വേദിയിലെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് ജില്ലവരെയുള്ള ബിജെപി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.

Narendra Modi

കെപിഎംഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന കായല്‍ സമ്മേളന ശതാബ്ദി സംഗമത്തിലും നരേന്ദ്ര മോഡി പങ്കെടുക്കും. ശംഖുമുഖത്ത് നടക്കുന്ന സമ്മേളനത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ബിജെപി ഒരുക്കുന്നത്.

നഗരത്തില്‍ മാത്രം 3000 ല്‍ അധികം ഫഌക്‌സുകള്‍ ഒരു ലക്ഷത്തിലധികം കൊടികള്‍ എന്നിവ ഇതിനോടകം തന്നെ സ്ഥാപിച്ച് കഴിഞ്ഞു. മോഡിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഉള്ളതിനാല്‍ സമ്മേളന വേദി പൊലീസ് നിരീക്ഷണത്തിലാണ്. യോഗം വീക്ഷിയ്ക്കുന്നതിനായി എല്‍ഇഡി സ്‌ക്രീനുകളും പത്തോളം സ്‌ക്രീന്‍ പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ പിണക്കങ്ങള്‍ മറന്ന് ബിജെപി നേതാക്കള്‍ സമ്മേളനത്തിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സമ്മേളനത്തിന്റെ അധ്യക്ഷത വഹിയ്ക്കും. ബിജെപി ദേശീയ സെക്രട്ടറി രാജ്‌നാഥ് സിംഗ്, സുബ്രഹ്മണ്യം സ്വാമി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

Thiruvananthapuram
English summary
Gujarat Chief Minister and BJP's Prime Ministerial candidate Narendra Modi will address a party rally in Thiruvananthapuram on February 9. The same day, Modi will speak at a public meeting in Kochi organised by Kerala Pulayar Mahasabha (KPMS), the oufit of one Kerala's leading Scheduled Caste communities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X