മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിതവിഭാഗം പ്രവർത്തനം തുടങ്ങി; സന്ദർശനം നടത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിതവിഭാഗം ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചപ്പോഴുള്ള പോരായ്മകള്‍ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പുതിയ അത്യാഹിത വിഭാഗത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് വൈകിയത്.

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏകീകൃത അത്യാഹിത വിഭാഗ ചികിത്സയാണ് സജ്ജമാക്കിയിരിക്കുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങളില്‍ രോഗിയെ ട്രോളികളില്‍ കൊണ്ടു പോകേണ്ടതില്ല.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

വിപുലമായ ട്രയേജ് സംവിധാനം, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ലെവല്‍ വണ്‍ ട്രോമ കെയര്‍ സംവിധാനം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയത്. പുതിയ അത്യാഹിത വിഭാഗത്തിനായി 108 ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഈ അത്യാഹിത വിഭാഗം രോഗികളെ വളരെ വേഗത്തില്‍ എത്തിക്കുന്നതിനും സാധിക്കും. ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ഉറപ്പ് വരുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ലോകോത്തര നിലവാരമുള്ള ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യമിടുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. റെഡ് സോണ്‍, യെല്ലോ സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ തരം തിരിച്ചാണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പ് വരുത്തുന്നത്. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാകും. രണ്ട് ഐ.സി.യു.കളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഡിജിറ്റല്‍ എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനറുകള്‍, ഡോപ്‌ളര്‍ മെഷീന്‍, മൂന്നു സിടി സ്‌കാനറുകള്‍, എംആര്‍ഐ എന്നിവയും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായുണ്ട്.

സ്‌ട്രോക്ക് യൂണിറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതു കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ സമഗ്ര സ്‌ട്രോക്ക് ചികിത്സയും അത്യാഹിത വിഭാഗത്തില്‍ തന്നെ ലഭ്യമാകും.2020 സെപ്തംബർ 19 നാണ് പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കൊവിഡ് സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് വൈകിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ എന്നിവർ ആരോഗ്യമന്ത്രിയോടൊപ്പം മെഡിക്കൽ കോളേജിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.












Click it and Unblock the Notifications