തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി, കസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണെങ്കിലും തല്‍ക്കാലം സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ വരെ രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂര്‍ണ ലോക്ഡൗണെന്ന ആശയത്തെ സര്‍വകക്ഷിയോഗവും അനുകൂലിച്ചിട്ടില്ല. പകരം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമെങ്കില്‍ അപ്പോഴുള്ള സാഹചര്യത്തിനനുസരിച്ച് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

ലോക്ഡൗണ്‍ ഇല്ലെങ്കിലും കസ്റ്ററുകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് തീവ്രവ്യാപനം തടയാന്‍ ത്രിതല കര്‍മ പദ്ധതിയും ആവിഷ്‌കരിച്ചു. രോഗവ്യാപന തോതനുസരിച്ച് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കും. കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുവപത്രികളെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരും ആ തീരുമാനത്തിലെത്തിയത്.

അതേസമയം പ്രാദേശികമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിക്കും എന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ 968 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 കേസുകളും സംസ്ഥാനത്തുണ്ട്. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങളില്‍ റെഡ് അലര്‍ട്ടെന്ന് മന്ത്രി വിഎസ് സുനില്‍കുമാറും വ്യക്തമാക്കി. ഇവിടുള്ളവര്‍ ജില്ലവിട്ടുള്ള യാത്രകള്‍ ഒഴിവാക്കണം. തൃക്കാക്കരയിലെ കരുണലായത്തില്‍ സ്ഥിതി ഗൗരവമേറിയതാണ്. അവ ആശുപത്രിയായി മാറ്റും. കരുണാലയത്തില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരും ആംബുലന്‍സ് സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram
English summary
no complete lockdown in kerala says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X