Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണയമെന്ന പദത്തില്‍ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്,': ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പാനൂരിലെ പെണ‍്കുട്ടിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. പ്രണയത്തിൽ നിന്ന് ഒഴിഞ്ഞത് കൊണ്ടാണ് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയതെന്ന് പ്രതി ശ്യാംജിത്ത് പോലീസിനോട് സമ്മതിച്ചു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കേരളത്തിൽ പ്രണയപ്പക മൂലം ഉണ്ടാകുന്ന കൊലപാതകങ്ങൾ ആവർത്തിക്കുന്നത് ​ഗൗരവമായി കണക്കിലെടപക്കണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

knr

പ്രണയപ്പക വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.പ്രണയമെന്ന പദത്തിൽ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്. അത് പ്രണയിക്കുന്നു എന്നതു പോലെ തന്നെ പ്രണയിക്കുന്നില്ല എന്നതിന്റെ കൂടി സ്വാതന്ത്ര്യമാണ്.പാനൂർ കൊലപാതകം: 'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പ്രതിയുടെ കുറ്റസമ്മത മൊഴി; അറസ്റ്റ്

പ്രണയത്തിൽ കടന്നു വരാനും ഇറങ്ങി പോവാനും ഉള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം, എന്നും പറയുന്നു. ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ. ആൺ/ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസം ശക്തമായി ഏറ്റെടുക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നുവെന്നും കുറിപ്പിൽ പറയുന്നു.

ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് കുറിപ്പ്:
പാനൂരിൽ സ്വന്തം വീട്ടിൽ വച്ച് അതിക്രൂരമായി വെട്ടിക്കൊല ചെയ്യപ്പെട്ട വിഷ്ണുപ്രിയക്ക് ആദരാഞ്ജലികൾ. കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

കുടുംബത്തിനും സമൂഹത്തിനും തുണയാകേണ്ട പ്രതിഭകളാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാകുന്നത്.
പ്രണയപ്പക വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പ്രണയമെന്ന പദത്തിൽ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്. അത് പ്രണയിക്കുന്നു എന്നതു പോലെ തന്നെ പ്രണയിക്കുന്നില്ല എന്നതിന്റെ കൂടി സ്വാതന്ത്ര്യമാണ്.

പ്രണയത്തിൽ കടന്നു വരാനും ഇറങ്ങി പോവാനും ഉള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം.
യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം.ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ. ആൺ/ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസം ശക്തമായി ഏറ്റെടുക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നു.

വിഷ്ണുപ്രിയയെ പ്രണയ നൈരാശ്യം മൂലം ഉണ്ടായ പക കാരണം കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിന് മൊഴി കൊടുത്തു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയയത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ കാത്തുനിൽക്കുകയായിരുന്നു ശ്യാംജിത്ത്. ഇതിനിടെയാണ് പെൺകുട്ടിയുടെ ബന്ധു മരിക്കുന്നത്. എല്ലാവരും മരണ വീട്ടിൽ ആയിരുന്നു. വീട്ടിലേക്ക് വന്നപ്പോഴായിരുന്നു പ്രതി കൊലപെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. പിന്നീട് മൊബൈൽ ലൊക്കേഷനിലൂടെ പോലീസ് പ്രതിയെ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+