India
 • search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജിന്റെ ഇന്നത്തെ അറസ്റ്റ് അപ്രതീക്ഷിതമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. കെടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ന് മൊഴി നല്‍കിയാല്‍ മതിയെന്നും കൈയ്യിലുള്ള തെളിവുകള്‍ എടുത്തോളൂ എന്നുമാണ് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.

പിണറായി വിജയന് പുത്രി വാല്‍സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ജോല്‍സ്യന്‍മാരുടെ വാക്കു കേട്ട് പ്രവര്‍ത്തിച്ചിട്ടൊന്നും ശരിയാകുന്നില്ല. ഇതുവരെ ചെയ്ത അഴിമതികള്‍ ഓരോന്നും പുറത്തുവരുമെന്ന് ആയപ്പോള്‍ മറ്റുള്ളവരെ കേസില്‍ കുടുക്കുകയാണ്. പശു തൊഴുത്ത് പണിതതും വണ്ടി മാറ്റിയതുമെല്ലാം ജോല്‍സ്യന്‍മാര്‍ പറഞ്ഞിട്ടാണ്. എന്നിട്ടും കാര്യങ്ങള്‍ ശരിയാകാത്തതിനാല്‍ ആകുലതയുണ്ടെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

'പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ? എന്റെ മുഴുവന്‍ കൊടുത്തേക്കാം, വീഴും, ഒരു മാസം''പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ? എന്റെ മുഴുവന്‍ കൊടുത്തേക്കാം, വീഴും, ഒരു മാസം'

1

പരാതിക്കാരിയുടെ പേര് മനോരമ ചാനലുമായുള്ള പ്രതികരണത്തില്‍ ഷോണ്‍ ജോര്‍ജ് വെളിപ്പെടുത്തി. പരാതിക്കാരുടെ പേര് പറയരുതെന്ന് അവതാരകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരിയുടെ പേര് പറഞ്ഞാലേ ഈ കേസില്‍ പിണറായി വിജയന്റെ ഗൂഢാലോചന ജനങ്ങള്‍ക്ക് ബോധ്യമാകൂ എന്നായിരുന്നു ഷോണിന്റെ മറുപടി. പരാതിക്കാരിയുടെ പേര് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. പേര് പറയുന്നതിലൂടെയുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ ഏറ്റെടുത്തോളാമെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

2

ഗൂഢാലോചന കേസില്‍ കഴിഞ്ഞ ദിവസം പോലീസ് ഓഫീസര്‍ വിളിച്ചിരുന്നു. സാര്‍ മൊഴി കൊടുക്കാന്‍ വരണം. സാക്ഷിയാക്കാം. സാറിന് പങ്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. താങ്കളുടെ കൈവശമുള്ള തെളിവ് എടുത്തോളൂ എന്നാണ് പോലീസുകാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. തെളിവുകളുമായിട്ടാണ് പിസി ജോര്‍ജ് തിരുവനന്തപുരത്തേക്ക് പോയത്.

3

പരാതിക്കാരി പറയുന്നത് ശരിയാണെങ്കില്‍ സ്വപ്‌ന പറയുന്നതും ശരിയാകണ്ടേ. സ്വപ്‌ന പറയുന്നത് ശരിയാണെങ്കില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ സാധിക്കില്ല. ആ വേവലാതിയാണ് പിണറായി വിജയന്. എകെജി സെന്ററിന് നേരെ ഓലപ്പടക്കം എറിഞ്ഞയാളെ ഇതുവരെ കിട്ടിട്ടില്ല. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത്. മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ മാറ്റിയതാണ് പിണറായി വിജയന്റെ വിജയം.

4

നിയമപരമായി നേരിടും. നേരത്തെയുള്ള കേസുകളിലും നിയമപരമായിട്ടാണ് നീങ്ങിയത്. ഭരണാധികാരി ഏകാധിപതിയായി പെരുമാറുമ്പോള്‍ നിയമത്തിന്റെ വഴി മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. കള്ളക്കേസാണിപ്പോള്‍ എടുത്തത്. പരാതിക്കാരി നേരത്തെ പിസി ജോര്‍ജിനെ നല്ല മനുഷ്യനാണ് എന്നാണ് വിശേഷിപ്പിച്ചത്. സൗഹൃദത്തോടെ സംസാരിക്കുന്ന ഓഡിയോ സന്ദേശം കേട്ടതല്ലേ. പരാതി എപ്പോഴാണ് നല്‍കിയതെന്ന് ദൈവത്തിന് മാത്രമേ അറിയൂ.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ ഗൂഢാലോചന കേസ് ആണെന്നാണ് കരുതിയത്. പിന്നീടാണ് പീഡന കേസാണെന്ന് അറിയുന്നത്. പിണറായിക്ക് അന്ധമായ പുത്രി വാല്‍സല്യമാണ്. അങ്ങനെ ഭ്രാന്തായിരിക്കുന്നു. മകളിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അഴിമതികളെല്ലാം പുറത്തുവരാന്‍ പോകുന്നു എന്നറിഞ്ഞതിലെ വെപ്രാളമാണ്.

5

ജോല്‍സ്യന്‍മാര്‍ പറഞ്ഞത് കേട്ട് പശുതൊഴുത്ത് പണിതു, വണ്ടി മാറ്റി. എന്നിട്ടും രക്ഷയില്ലെന്ന് മനസിലായി. അതോടെ ഭ്രാന്തായി മാറിയിരിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു. അറസ്റ്റിന് പിന്നില്‍ പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ പ്രതികരിച്ചു. എന്റെ കുടുംബത്തിന്റെ ശാപം പിണറായിക്കുണ്ടാകും. വെടിവച്ച് കൊല്ലാന്‍ തോന്നുകയാണ്. പിതാവിന്റെ തോക്ക് ഇവിടെയുണ്ടെന്നും അവര്‍ പ്രതികരിച്ചു. പിണറായി വിജയനാണ് എല്ലാത്തിനും പിന്നിലെന്ന് മറ്റു കുടുംബാംഗങ്ങളും പറഞ്ഞു.

7

പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതി കെടി ജലീല്‍ ആണ് നല്‍കിയത്. പിസി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് ഈ കേസില്‍ പ്രതികള്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പിസി ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് പീഡന കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

cmsvideo
  പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics
  Thiruvananthapuram
  English summary
  PC George Case: Shone George say Pinarayi Vijayan Unstable Mind is Behind This
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X