Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചാരണയ്ക്കിടെ 21 ഫോട്ടോകളില്‍ ഒന്ന് കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളിൽ ഒന്ന് കാണാതായി. 21 ഫോട്ടോകളിൽ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു സംഭവം.

ഫോട്ടോ കാണാതായതോടെ ജഡ്‌ജി ക്ഷുഭിതനായിച കാണാതെ പോയ ഫോട്ടോ കണ്ടെത്തിയതിനു ശേഷം മാത്രമേ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കോടതി മുറിക്കു പുറത്തുപോകാവൂ എന്ന് അദ്ദേഹം നിർദേശിച്ചു. ഇതോടെയാണ് നടാകീയമായ രം​ഗങ്ങൾ അരങ്ങേറിയത്. അന്വേഷണത്തിന് ഒടുവിൽ മറ്റൊരു കേസിന്റെ ഫയലിൽ നിന്ന് കാണാതായ പ്രസ്‌തുത ഫോട്ടോ കണ്ടെത്തുകയായിരുന്നു.

COURT

ഫോട്ടോ കാണാതായതോടെ മുറിക്കക്ക് അകത്തുള്ള എല്ലാവരോടും കോടതി മുറിയിൽ തന്നെ തങ്ങാൻ ജഡ്ജി ആവശ്യപ്പെട്ടു. അഭിഭാഷകർ ഉൾപ്പടെ എട്ട് പേരാണ് ആ സമയത്ത് കോടതി മുറിയിൽ ഉണ്ടായിരുന്നത്. ആദ്യം ഫോട്ടോ ഗ്രാഫ് കാണാതയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ജഡ്ജി പറഞ്ഞെങ്കിലും, അതിനുശേഷം ഒന്നുകിൽ ഫോട്ടോ ഗ്രാഫ് കണ്ടെത്താനും, അല്ലെങ്കിൽ നഷ്ടമായത് എങ്ങനെയെന്നതുൾപ്പടെ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ​ഗ്രാഫ് കണ്ടെത്തുന്നത്.

അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതം ആണെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ മുൻ പൊലീസ് സർജനായ ഡോ.ശശികല കോടതിയിൽ മൊഴി നൽകിയിരുന്നു. വിദേശവനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയിൽ കൊണ്ടുവന്നിരുന്നതായി പൊലീസിനു നൽകിയിരുന്ന മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്.

ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി

പൊലീസിനു നൽകിയിരുന്ന മൊഴിയാണ് ഉമ്മർ ഖാൻ മാറ്റി പറഞ്ഞത്. 2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+