തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോണേക്കര കൊലപാതക കേസ്; ജയിലിൽ കൂട്ടുകാരനോട് സന്തോഷം പങ്കിട്ടു; റിപ്പര്‍ ജയാനന്ദന് യമണ്ടൻ കുരുക്ക്

പോണേക്കര കൊലപാതക കേസ്; ജയിലിൽ കൂട്ടുകാരനോട് സന്തോഷം പങ്കിട്ടു; റിപ്പര്‍ ജയാനന്ദന് യമണ്ടൻ കുരുക്ക്

Google Oneindia Malayalam News

കൊച്ചി: പോണേക്കര ഇരട്ട കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. 2004 മേയ് 30 - ന് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം 2 പേർ കൊല്ലപ്പെട്ടിരുന്നു.

റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യര്‍ (രാജന്‍ - 60) എന്നിവരാണ് കൊല്ലപ്പെട്ടത്. ടി.വി.നാരായണനെ തലയ്ക്കടിച്ചു ഇയാൾ കൊലപ്പെടുത്തി. തുടർന്ന് വയോധികയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു.

44 ഗ്രാം സ്വര്‍ണവും 15 ഗ്രാം വെള്ളിയും മോഷ്ടിച്ചു. തുടർന്ന് അവിടെന്ന് പ്രതിയായ ഇയാൾ മുങ്ങി. കൊലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ട് പുറത്ത് വന്നിരുന്നു.

1

അതിൽ സ്ത്രീക്ക് തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കും പൊട്ടലും ഉണ്ടായെന്നും കണ്ടെത്തി. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണം. സംഭവത്തിൽ കളമശേരി പോലീസ് കേസെടുക്കുകയും തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തു. പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ സമാന രീതിയില്‍ കൊല നടത്തിട്ടുള്ളവരിലേയ്ക്ക് അന്വേഷണം നടന്നു. അതിലൊന്നും ഫലം ഉണ്ടായില്ല. എന്നാൽ, അന്വേഷണത്തിൽ കാര്യമായ ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ആക്‌ഷൻ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

2

എന്നാൽ, ഇത്തരത്തില്‍ കുറ്റകൃത്യം നടത്തിയിരുന്ന ഒരാളായിരുന്നു റിപ്പര്‍ ജയാനന്ദൻ. ഇയാളിലേയ്ക്കും കേസിന്റെ അന്വേഷണം നീണ്ടിരുന്നു. ഇയാളെ പല പ്രാവശ്യം വിളിച്ച് പോലീസിന് ചോദ്യം ചെയ്‌തിരുന്നു. എങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവില്‍ ഇയാള്‍ക്ക് എതിരെ 8 കൊലപാതക കേസുണ്ട്. 2 പ്രാവശ്യം ഇയാൾ ജയില്‍ ചാടിയിരുന്നു. എന്നാൽ, ഇയാളെ പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. തുടർന്ന് ജയിലില്‍ കഴിയുന്നതിനിടെ വീണ്ടും അറസ്റ്റ് ഉണ്ടായി.

2

ഒപ്പമുളള തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിന് തെളിവായത്.. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാൾ. മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലാണ് അത്. ഇയാള്‍ക്ക് ഒപ്പമുളള ആത്മാര്‍ഥ സുഹൃത്തിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവച്ചാണ് ഇക്കാര്യം കൂട്ടുകാരനോട് പറഞ്ഞത്. ഇയാളിലൂടെ ജയാനന്ദനിലേയ്‌ക്കെത്തിയ ക്രൈംബ്രാഞ്ച് അന്ന് കുറ്റവാളിയെ കണ്ടു എന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡ് നടത്തി. ഇദ്ദേഹം തിരിച്ചറിഞ്ഞതോടെ കുറ്റവാളിയെ ഉറപ്പാക്കുകയായിരുന്നു.

'പൊലീസ് ജനങ്ങളെ വഞ്ചിക്കുന്നു, എന്നോടുള്ള വിരോധം പാവം തൊഴിലാളികളോട് കാണിക്കരുത്': സാബു എം ജേക്കബ്'പൊലീസ് ജനങ്ങളെ വഞ്ചിക്കുന്നു, എന്നോടുള്ള വിരോധം പാവം തൊഴിലാളികളോട് കാണിക്കരുത്': സാബു എം ജേക്കബ്

2

തുടര്‍ന്ന് ഡിസംബര്‍ 15 - ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇന്നാണ് അറസ്റ്റ് വിവരം പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രതിയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. 2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നല്‍കിയിരുന്നു.

Recommended Video

cmsvideo
എറണാകുളം: പോണേക്കരയിൽ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പർ ജയാനന്ദൻ; ചുരുളഴിഞ്ഞത് 17 വർഷം മുമ്പത്തെ ക്രൂരത
2

വടക്കേക്കര സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവ പര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമേ 15 മോഷണക്കേസുകളും ഇയാള്‍ക്ക് എതിരെയുണ്ട്. എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2013 - ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ കേസുകളിലും ശിക്ഷിക്കപ്പെട്ടു. അതിനിടെ പോണേക്കര കേസില്‍ പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Thiruvananthapuram
English summary
Ponekkara murder case; Ripper Jayanandan was arrested by crime branch team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X