ജഡ്ജിയുടെ പരാതിപ്പെട്ടിയിൽ 'കണ്ണും കണ്ണും..' ആവശ്യപ്പെട്ട് തടവുകാരൻ: സിംഫണിയിൽ ഗാനമെത്തിയപ്പോൾ സംഭവിച്ചത്?
തിരുവനന്തപുരം: ഇഷ്ടപ്പെട്ട സിനിമാനടന്റെ സിനിമയിലെ ഇഷ്ടഗാനം കേൾക്കണമെന്ന തടവുകാരന്റെ ആഗ്രഹം സാധിച്ച് നൽകിക്കൊണ്ട് ജഡ്ജി. ജയൻ നായകമായ അങ്ങാടി എന്ന സിനിമയിലെ 'കണ്ണും കണ്ണും തമ്മിൽ തമ്മിൽ' എന്ന ഗാനമാണ് പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തത്. ജില്ലാ സെഷൻസ് ജഡ്ജിയുടേതാണ് നടപടി. തുടർന്ന് തടവുകാർക്കുള്ള റേഡിയോയായ ഫ്രീഡം സിംഫണിയിൽ ഇന്നലെ വൈകിട്ടാണ് പാട്ട് കേൾപ്പിച്ചത്. എന്നാൽ പാട്ട് വെച്ചു നൽകണമെന്ന് ആവശ്യപ്പെട്ട തടവുകാരൻ ഒരുമാസം മുമ്പ് ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായതോടെ ഈ പാട്ട് ഇതോടെ പാട്ട് കേൾക്കാൻ കേൾക്കാൻ തടവുകാരൻ ജയിലുണ്ടായിരുന്നില്ല.
അബ്കാരി കേസിൽ ഒരു കേസിൽ ഒരു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ചാന്നാങ്കര സ്വദേശിയാണ് തന്റെ പ്രിയപ്പെട്ട ഗാനം വെച്ചുനൽകാൻ ആവശ്യപ്പെട്ടത്. തടവുകാർക്ക് ഫ്രീഡം സിംഫണി മൂന്ന് മാസം മുമ്പാണ് ഇഷ്ടപ്പെട്ട ചലച്ചിത്രഗാനം പ്രേക്ഷേപണം ചെയ്യുന്നതിനുള്ള പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. തടവുകാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ എഴുതിനൽകാനും സാധിക്കും. ഇഷ്ടമുള്ള പാട്ടുകൾ എഴുതി ജയിലുകളിലെ സ്റ്റോറുകളിലാണ് ഏൽപ്പിക്കേണ്ടത്. എന്നാൽ ഈ തടവുകാരൻ ജില്ലാ ജഡ്ജിക്കുള്ള പരാതിപ്പെട്ടിയിലാണ് പണം നിക്ഷേപിച്ചത്.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
എല്ലാ മാസവും ഏഴാം തിയ്യതികളിലാണ് ഈ പരാതിപ്പെട്ടി കോടതിയിലേക്ക് എത്തിക്കുക. കഴിഞ്ഞ മാസം ഏഴിന് പരാതിപ്പെട്ടി കോടതിയിലേക്ക് എത്തിയപ്പോഴേക്കും തടവുകാരൻ മോചിതനായെങ്കിലും ആവശ്യപ്പെട്ട ഗാനം വെച്ചുകൊടുക്കുകയായിരുന്നു. തടവുകാരൻ ആവശ്യപ്പെട്ട ഗാനം വച്ചുകൊടുക്കുന്നത് പരിഗണിക്കുമല്ലോ എന്ന നിർദേശത്തോടെ ജഡ്ജി തടവുകാരന്റെ കുറിപ്പ് ജയിൽ സൂപ്രണ്ടിന് നേരിട്ട് കൈമാറുകയായിരുന്നു.












Click it and Unblock the Notifications