ഗ്യാസ് ചോര്‍ന്നതറിയാതെ വിളക്കുമായി തിടപ്പള്ളിയില്‍, പിന്നാലെ പൊട്ടിത്തെറി; മേല്‍ശാന്തി മരിച്ചു
തിരുവനന്തപുരം: ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകം വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മേല്‍ശാന്തി മരിച്ചു. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു ജയകുമാരന്‍. ഒക്ടോബര്‍ ഒന്നിനായിരുന്നു അപകടം സംഭവിച്ചത്.
ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം വിളക്കുമായി അകത്തേക്ക് കയറിയതായിരുന്നു ജയകുമാരന്‍. തിടപ്പള്ളിയുടെ വാതില്‍ തുറന്ന് ജയകുമാരന്‍ അകത്തേക്ക് കയറിയതും പൊട്ടിത്തെറിയോടെ തീ ആളിക്കത്തുകയായിരുന്നു. തിടപ്പള്ളിയിലെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്നതാണ് അപകട കാരണം. വാതക ചോര്‍ച്ച മേല്‍ശാന്തിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

Image: CCTV Footage
ഗ്യാസിന്റെ മണം വരുന്നതായി ക്ഷേത്രത്തിലുള്ളവര്‍ ജയകുമാരനെ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാനായി തിടപ്പള്ളിയിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജയകുമാരന്‍ നമ്പൂതിരി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 80 ശതമാനം പൊള്ളലേറ്റാണ് ജയകുമാരന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇന്നലെ രാത്രിയോട് കൂടിയാണ് മേല്‍ശാന്തിയുടെ മരണം സംഭവിച്ചത്. ഉമാദേവിയാണ് ജയകുമാരന്‍ ദേവിയുടെ ഭാര്യ. ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക എന്നിവരാണ് മക്കള്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications