തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മുൻകൂർ അനുമതി നിർബന്ധമെന്ന് തിരുവനന്തപുരം കളക്ടർ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരാധാനാലയങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആരാധനാലയങ്ങൾക്കുള്ളിൽ സ്ഥല വിസ്തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരിൽ കവിയരുതെന്നും കളക്ടർ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മത - സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു നിർദേശങ്ങൾ.

ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധാനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനു പകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിനു സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം.

covid

ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സാമൂഹിക അകലം കർശനമായി ഉറപ്പാക്കണം. പത്തു വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ഗർഭിണികളും വീടുകളിൽത്തന്നെ കഴിയണമെന്നും കളക്ടർ പറഞ്ഞു. രാധനാലയങ്ങൾക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അനൗൺസ്‌മെന്റ് നടത്തണം. തിരക്കേറിയ സമയങ്ങളിൽ നിർബന്ധമായും അനൗൺസ്‌മെന്റ് വേണം. ആരാധനാലയങ്ങളിലെ 45 വയസിനു മേൽ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്‌സിൻ എടുക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. വാക്‌സിൻ എടുത്തിട്ടില്ലാത്തവരും 45 വയസിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ സഹകരണവും സഹായവും നൽകുമെന്നു യോഗത്തിൽ പങ്കെടുത്ത മത - സാമുദായിക സ്ഥാപന പ്രതിനിധികൾ കളക്ടർക്ക് ഉറപ്പു നൽകി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ മത, സാമുദായിക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എ.കെ. മീരാ സാഹിബ്, എ.ആർ. ഖാൻ, എ. സാബു, ഫിന്നി സക്കറിയ, ബി. ശ്രീകുമാർ, വിഷ്ണു വിജയ്, ആർ. രാഹുൽ, ഉണ്ണികൃഷ്ണൻ, തോമസ് തെക്കേൽ, ആർ. പ്രതാപചന്ദ്രൻ, ജെ. രാധാകൃഷ്ണപിള്ള, വി. ശോഭ, എം.എ. അജിത് കുമാർ, ബി. അനിൽകുമാർ എന്നിവരും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീദേവി തുടങ്ങിയവരും പങ്കെടുത്തു.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
Prior sanction required for conducting festivals, Says Thiruvananthapuram Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X