സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് നാശനഷ്ടം, വീടുകൾക്ക് കേടുപാട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം. ശക്തമായ മഴയിൽ വീടുകൾക്ക് കേടുപാട് പറ്റി. കാട്ടാക്കടടപന്നിയോട് വീടിന്റെ പിൻഭാഗം മഴയിൽ തകർന്ന് അയൽവാസിയുടെ വീട്ടിലേക്ക് പതിച്ചു. അശോകൻ - ഗായത്രി ദമ്പതികളുടെ വീടിന്റെ പിൻഭാഗമാണ് പൂർണമായും തകർന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ നരിക്കല്ലിൽ വീട്ടിൽ മണ്ണിടിഞ്ഞുവീണു.
കഴിഞ്ഞ ദിവസം രാത്രിയാണ് പന്നിയോട് കാട്ടുകണ്ടത്ത് വീടിന്റെ പിൻഭാഗം തകർന്ന് അയൽവാസിയുടെ വീട്ടിലേക്ക് വീണത്. അയൽവാസിയായ മേക്കുംകര വീട്ടിൽ പി രാജുവിന്റെ വീട്ടിലെ കുളിമുറിക്കും ശൗചാലയത്തിനും വീടിന്റെ ഭിത്തിക്കും കേടുപാട് സംഭവിച്ചു. രാത്രി 11. 45 ന് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുകളിലത്തെ വീടിന്റെ ഭാഗം തകർന്നതായി കാണുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

അപകടം നടക്കുമ്പോൾ അശോകനും ഭാര്യയും രണ്ട് മക്കളും ബന്ധുവിന്റെ വീട്ടിലായിരുന്നു. അത് കൊണ്ട് വൻ അപകടം ഒഴിവായി. നരിക്കല്ലിൽ സോമ രാജൻ എന്ന ആളുടെ വീട്ടിലാണ് മണ്ണിടിഞ്ഞ് വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. മണ്ണ് പൂർണമായി ഇടിഞ്ഞ് വീടിനുള്ളിലേക്ക് വീഴുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചത്.. നേരത്തെ ആലപ്പുഴ, എറണാകുളംസ തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്.
നേരത്തെ തിങ്കളാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ ( തിങ്കളാഴ്ച) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചചനം.
അറബിക്കടിലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിന് ഉള്ളിലായി ന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ശാനിയാഴ്ച രാത്രി 8.30 നും 10.30 നും ഇടയില്‍ പന്‍ജിമ്മിനും രത്‌നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു.












Click it and Unblock the Notifications