28കാരന്റെ ശല്യം; ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി; രാഖിശ്രീയുടെ മരണത്തില്‍ പരാതി
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ് പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് പരാതിയില്‍ പറയുന്നത്. യുവാവിനെതിരെയാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
എസ് എസ് എല്‍ സി പരീക്ഷഫലം പുറത്തുവന്നതിന് പിന്നാലെയാണ് രാഖിശ്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ വിഷയങ്ങളിലും രാഖിശ്രിക്ക് എ പ്ലസായിരുന്നു. പിറ്റേ ദിവസം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി വീട്ടില്‍ എത്തിയ ശേഷമാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പുളുമൂട്ട് കടവ് സ്വദേശിയായ 28കാരന്‍ രാഖിശ്രീയെ ശല്യപ്പെടുത്തിയതായി പിതാവ് ആരോപിക്കുന്നു. തന്നോടൊപ്പം ഇറങ്ങിവന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് പിതാവ് രാഖിശ്രീ ആരോപിച്ചു. ആറ് മാസം മുമ്പ് ഒരു ക്യാമ്പില്‍ വച്ചാണ് രാശിശ്രീ യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് രാഖിശ്രീക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു.
ഇതിന് ശേഷം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് രാഖിശ്രീ. പഠനത്തില്‍ മിടുക്കിയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications