തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നിത്തലയുടെ ഡിഎന്‍എ ജനങ്ങള്‍ക്കറിയാം, കോടിയേരി സ്വര്‍ണക്കടത്ത് കേസ് നേരത്തെ അറിഞ്ഞു!!

Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് പിന്തുണയുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മറുടി. പച്ച വര്‍ഗീയതയാണ് കോടിയേരി ആരോപിച്ചത്. പത്ത് നാല്‍പ്പത് വര്‍ഷമായി ഈ തൊഴിലിനിറങ്ങിയിട്ട്, തന്റെ ഡിഎന്‍എ എന്താണെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിന്റെ തുടര്‍ ഭരണം ഒഴിവാക്കാന്‍ അവിശുദ്ധ കോലീബി സഖ്യത്തിന് ശ്രമമുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രിയപ്പെട്ട നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞിരുന്നു.

1

സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് സിപിഎം കോടിയേരിക്ക് നേരത്തെ തന്നെ അറിയാം. കോടിയേരി ആദ്യം അക്കാര്യത്തെ കുറിച്ച് പറയട്ടെ. ബാക്കി കാര്യങ്ങള്‍ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല ആരോപിച്ചു.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

ഇതുവരെ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തില്‍ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഐടി വകുപ്പ് കീഴിലുള്ള 24ലധികം സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള ഭൂരിഭാഗവും നിയമനങ്ങളും പിന്‍വാതില്‍ വഴിയുള്ളതാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാരെ ചതിക്കുന്ന സര്‍ക്കാരാണിത്. ഇവ അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ബിവറേജ് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ചെന്നിത്തലയെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ജോലി ചെന്നിത്തല നന്നായി നിര്‍വഹിക്കുന്നുണ്ട്. അതിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Thiruvananthapuram
English summary
ramesh chennithala hits back at kodiyeri balakrishnan, says people knows his dna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X