Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളില്‍ എംഎൽഎയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എൽദോസ് കുന്നപ്പിള്ളിനെതിരെ ഉള്ളത്.

ആദ്യം ബലാത്സം​ഗത്തിന് കേസെടുത്തിരുന്നില്ല. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്ത സംഭവത്തിലായിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് യുവതി നൽകിയ മൊഴിയിലാണ് ബലാ‌‌ൽസംഗം വകുപ്പ് കൂടി ചുമത്തിയത്. എൽദോസ് കുന്നിപ്പിള്ളില്‍ ബലാത്സം​ഗം ചെയ്തതെന്ന മൊഴിയിൽ പരാതിക്കാരി ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്.

eldhose new

ജാമ്യ ഹ‍ർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പോലീസ് കോടതിയിൽ വ്യക്തമാക്കിഅതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗം കേസിൽ പരാതിക്കാരിയായ യുവതിയുമായി എൽദോസിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ സെപ്തംബറിൽ എൽദോസ് കുന്നിപ്പിള്ളില്‍
തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതിയിൽ‌ പറഞ്ഞിരുന്നു.

എൽദോസും കുടുംബവും താമസിക്കുന്ന വീട്ടിലാണ് തെളിവെടുപ്പ് . മറ്റാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് എൽദോസ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു. കളമശ്ശേരിയിലെ മറ്റൊരു വീട്ടിലും ക്രൈംബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പ് നടത്തും.

അതേസമയം, കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നിപ്പിള്ളില്‍ എം എല്‍ എയ്‌ക്കെതിരെ കൂടുതല്‍ തെളിവ് പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ വച്ചാണ് എല്‍ദോസിന്റെ ഷര്‍ട്ട് ഉള്‍പ്പടെയുള്ള വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തത്. കൂടാതെ മദ്യ കുപ്പിയും ഇവിടെ നിന്ന് ലഭിച്ചതായാണ് വിവരം.

മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെത് ആണോ എന്ന് പൊലീസ് പരിശോധിക്കും. സെപ്റ്റബംര്‍ 15 വീട്ടില്‍ പോയപ്പോള്‍ ഉപേക്ഷിച്ചതാണെന്നാണ് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+