ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തി? ചടങ്ങുകള്‍ വീണ്ടും നടത്തും
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്പശി ഉത്സവം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത് എന്നാണ് വിവരം. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാള്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തായത്.
തുടര്‍ന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിച്ചു. ഇത് പ്രകാരം സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സമ്മതിക്കുകയും ക്ഷേത്രത്തില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തു എന്നാണ് വിവരം. അതേസമയം ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീര്‍ കോരല്‍ ചടങ്ങുകള്‍ ഉള്‍പ്പെടെ വീണ്ടും നടത്തും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര തന്ത്രിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ ആണ് വീണ്ടും നടത്തുക. ഇതിന്റെ ഭാഗമായുള്ള പ്രായ്ശ്ചിത്ത ചടങ്ങുകള്‍ അടക്കം ക്ഷേത്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റമുണ്ടായേക്കാം.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാറുള്ളൂ. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തണമെങ്കില്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നല്‍കണം എന്നും ചിട്ടവട്ടമുണ്ട്. രാജ്യത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ക്ഷേത്രങ്ങളിലൊന്നാണ് പദ്മനാഭസ്വാമി ക്ഷേത്രം.
അതേസമയം കന്നി, തുലാം മാസങ്ങളിലായി നടക്കാറുള്ള നവരാത്രി ഉത്സവവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും ഇത്തവണ ഒന്നിച്ചാണ് എത്തുന്നത് എന്നതിനാല്‍ വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടത്തുന്നത്. ഒക്ടോബര്‍ 14 ന് അല്പശി ഉത്സവം കൊടിയേറും. 15നാണ് (കന്നി 28) നവരാത്രി ഉത്സവം ആരംഭിക്കുന്നത്. 14 ന് വൈകീട്ട് തന്നെ പത്മനാഭപുരത്ത് നിന്നുള്ള സരസ്വതി ദേവിയുടെ നവരാത്രി ഘോഷയാത്ര ശ്രീപത്മനാഭന്റെ കിഴക്കേനടയിലെത്തും.












Click it and Unblock the Notifications