Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ ഭീകരരെ പിണറായി വിജയന് പേടി: പാലക്കാട് കൊലപാതകത്തിൽ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതികളെ പിടിക്കാതെ പൊലീസും സർക്കാരും എസ്ഡിപിഐക്ക് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിന് പ്രതികളെ പിടികൂടാൻ ഭയമാണെങ്കിൽ അതിന് കഴിയുന്നവരെ കേസ് ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

സഞ്ജിത്തിനെ അതിക്രൂരമായി ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ ക്രിമിനൽ സംഘമാണ് ഈ കൊലപാതകത്തിന് പിന്നിൽ. നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പാക് ഐഎസ്‌ഐയിൽ നിന്ന് അച്ചാരം പറ്റുന്ന ഭീകരവാദികൾ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായിട്ടുള്ള എസ്ഡിപിഐ വഴി ഈ കൊലപാതകങ്ങളും അക്രമങ്ങളും ഇവിടെ നടത്തുന്നത്.

കഴിഞ്ഞ രണ്ട് ആഴ്ചക്കിടയിൽ കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ മാസം 30ാം തിയതി തൃശൂർ ജില്ലയിലെ ചാവക്കാടും നിരപരാധിയായ ഒരു ചെറുപ്പക്കാരനേയും എസ്ഡിപിഐ ക്രിമിനൽ സംഘം അരുംകൊല ചെയ്തു. സംസ്ഥാന സർക്കാർ മതഭീകരവാദികളുടെ മുന്നിൽ മൗനം പാലിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. എസ്ഡിപിഐ കാപാലികന്മാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണ് - സുരേന്ദ്രൻ പറഞ്ഞു.

2

രാഷ്‌ട്രീയ യജമാനന്മാരുടെ രാഷ്‌ട്രീയ താത്പര്യമാണ് പൊലീസ് കേസുകളിൽ സംരക്ഷിക്കുന്നത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ പോലീസ് വെള്ളപൂശുകയാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്ലീം ഭീകരസംഘടനകൾ നിരവധി കൊലപാതകങ്ങൾ നടത്തി. സിപിഎം പ്രവർത്തകർ ഉൾപ്പെടെ കൊലചെയ്യപ്പെട്ടിട്ടും അവർക്കെതിരെ യാതൊരു നടപടിയുമില്ല.-സുരേന്ദ്രൻ വ്യക്തമാക്കി.

പൊലീസിന് എസ്ഡിപിഐയെ ഭയമാണ്. അവർ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. പിണറായി വിജയനും ആ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കുകയാണ്. ബിജെപി സമാധാനം ആഗ്രഹിക്കുന്നുണ്ട്. പോലീസിന് കൊലയാളികളെ പിടിക്കാൻ കഴിയില്ലെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണം. പോലീസ് ഈ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ ആ കുടുംബത്തിനും, ആർഎസ്എസിനും നീതി ലഭിക്കില്ല.- സുരേന്ദ്രൻ പറഞ്ഞു.

3

പൊലീസും രാഷ്‌ട്രീയ യജമാനന്മാരും കൊലയാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം പട്ടാപ്പകലാണ് നടന്നിരിക്കുന്നത്. കൊലയാളികളെ കണ്ടുപിടിക്കാൻ ഇത്ര ദിവസമായിട്ടും പൊലീസിന് സാധിച്ചിട്ടില്ല. കൊലപാതകം നടത്തിയത് ആരാണെന്ന് പൊലീസിന് അറിയാം. 2020 മുതൽ സഞ്ജിത്തിന് ഈ കൊലയാളികളുടെ വധഭീഷണി ഉണ്ടായിരുന്ന കാര്യവും പൊലീസിന് അറിയാം.

പല സന്ദർഭങ്ങളിലും ഇതേ കൊലയാളി സംഘം സഞ്ജിത്തിനെ വക വരുത്താൻ ശ്രമം നടത്തിയ കാര്യവും പോലീസിന് അറിയാം. കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ വിവരവും പൊലീസിന് അറിയാം. എന്നിട്ടും നടപടിയെടുക്കാതെ നാടകം കളിക്കുകയാണ്. പ്രതികൾ എവിടെയാണെന്നതിനെ കുറിച്ചും പോലീസിന് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും പ്രതികളെ പിടിക്കാത്തത് എസ്ഡിപിഐയും പോലീസും തമ്മിലുള്ള ധാരണയുടെ പുറത്താണ് - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Everything was scripted'; Firoz Chuttipara on 'Peacock controversy'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+