തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടിട്ടില്ല; മുഖ്യമന്ത്രിയെ തള്ളി എസ്ഡിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്ററിലെത്തിയ നേതാക്കളെ തിരിച്ചയച്ചുവെന്ന സിപിഎം വിശദീകരണത്തിന് എതിരെ എസ്ഡിപിഐ. എകെജി സെന്ററിലെത്തിയ വേളയില്‍ ഇരിക്കാന്‍ പറഞ്ഞു. പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോന്നത്. നേതാക്കളെ കാണാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇറങ്ങിപ്പോകാനും ആരും ആവശ്യപ്പെട്ടില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ച് പുറത്തിറങ്ങി വരുന്ന ചിത്രം പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. വിവാദം ശക്തമായതോടെ സിപിഎം വിശദീകരണവുമായി രംഗത്തെത്തി. എസ്ഡിപിഐ നേതാക്കളെ ഓഫീസില്‍ കയറ്റാതെ തിരിച്ചയച്ചുവെന്നാണ് എകെജി സെന്റര്‍ പ്രതികരിച്ചത്. നിയമസഭയിലും വിഷയം ചര്‍ച്ചയായി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസും എസ്ഡിപിഐ നേതാക്കളുടെ എകെജി സെന്റര്‍ സന്ദര്‍ശനും ചേര്‍ത്താണ് പല പ്രതികരണങ്ങളും വന്നത്. എസ്ഡിപിഐ നേതാക്കളെ ഓഫീസിന് പുറത്തുവച്ചു തന്നെ തിരിച്ചയച്ചുവെന്ന് മുഖ്യമന്ത്രിയും സൂചിപ്പിച്ചു. ഈ വേളയിലാണ് എസ്ഡിപിഐ നേതാവ് അഷ്‌റഫ് മൗലവി വിഷയത്തില്‍ ഇന്ന് പ്രതികരിച്ചത്.

s

എകെജി സെന്ററില്‍ പാര്‍ട്ടി തിരുവനന്തപുരം സിറ്റിയിലെ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചത് അനുഭാവത്തിന്റെ പേരിലല്ല. മറിച്ച് സ്വാഭാവികം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എകെജി സെന്റിനു നേരേ പടക്കമെറിഞ്ഞ സംഭവം ദുരൂഹമാണ്. വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇത്തരം ഓഫീസുകളുള്‍പ്പെടെയുള്ള സിപിഎം കേന്ദ്രങ്ങളിലെ നിത്യസന്ദര്‍ശകരാണ് എന്നത് ചേര്‍ത്തുവായിക്കേണ്ടതാണെന്നും മൗലവി പറഞ്ഞു.

പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറുംപസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

ഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണം. രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. ഭരണഘടനയ്ക്കെതിരായ ഇടപെടല്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നു. ഇത് അപകടകരമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു വിശദീകരിക്കണം. ഭരണഘടനയെ പൊളിച്ചെഴുതാന്‍ സംഘപരിവാരം ആവുന്നത്ര ശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ പ്രസ്താവന യാദൃശ്ചികമാണെന്നു കരുതാനാവില്ല. അദ്ദേഹത്തിനെതിരേ ക്രമിനല്‍ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം.

കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ ഏതാണ് ജനാധിപത്യ സമരങ്ങളെന്ന് വിശദമാക്കണം. വികസനത്തിന്റെ പേരില്‍ അരികുവല്‍ക്കരിക്കപ്പെടുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന സമരങ്ങളില്‍ എസ്ഡിപിഐ എന്നും മുന്നില്‍ തന്നെയുണ്ടാവും. അതിനെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം സംബന്ധിച്ചു.

Thiruvananthapuram
English summary
SDPI state president Muvattupuzha Ashraf Moulavi Reply to AKG Center Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X