'ഇഎംഎസിനെ പറപ്പിച്ചവരാണ് പിന്നെയല്ലേ എസ്എഫ്‌ഐ'; മഹാരാജാസിന് പിന്നാലെ തിരുവനന്തപുരത്തും ബാനര്‍ പോര്
തിരുവനന്തപുരം: മഹാരാജാസ് കോളേജിന് പിന്നാലെ തിരുവന്തപുരത്തും എസ്എഫ്ഐ- കെഎസ്‌യു ബാനര്‍ പോര്. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഇൗഡന്' എന്ന ബാനര്‍ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിന് മുന്നിലും എസ്എഫ് ഐ ഉയര്‍ത്തിയിരുന്നു.ഇതിനാണ് കെഎസ്‌യുവിന്‍റെ മറുപടി. 'ഇഎംഎസിനെ പറപ്പിച്ചവരാണ് പിന്നെയല്ലേ എസ്എഫ്‌ഐ'എന്നാണ് കെഎസ്‌യു ബാനറുയര്‍ത്തിയിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വിദ്യാര്‍ഥി സംഘടനകളുടെ ബാനര്‍ പോര് ആദ്യം തുടങ്ങിയത്. 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലെ ഈഡന്' എന്നെഴുതി എസ്എഫ്‌ഐ ബാനര്‍ കെട്ടിയിരുന്നു. ഇതിന് മറുപടിയായി 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന് കെ എസ് യുവും മറുപടി ബാനര്‍ കെട്ടി. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്നാണ് എസ്എഫ്‌ഐ പുതിയ ബാനറിലുണ്ടായിരുന്നത്.

ഇതിന് ബദല്‍ ബാനര്‍ വീണ്ടും കെഎസ്‌യു ഉയര്‍ത്തിയിരുന്നു. 'വര്‍ഗ്ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഇന്ദിരയെന്നാല്‍ ഇന്ത്യയാണ്' എന്നാണ് ഈ ബാനറിലുണ്ടായിരുന്നത്. എന്നാല്‍ ബാനര്‍ വിഷയം കെഎസ്‌യു പൈങ്കിളിവല്‍ക്കരിച്ചു എന്ന് പരിഹസിച്ച് എസ്എഫ്ഐ ബാനാര്‍ പോര് അവസാനിപ്പിച്ചരുന്നു. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരുന്നു.
പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ എസ് യുവിന്റെ പുതിയ ബാനറിലുളളതെന്നും ആർഷോ വിമർശിച്ചു.'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറിൽ പറയുന്നത്. കെ എസ് യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നിൽ പിടഞ്ഞു വീണത് അനേകം എസ്എഫ്ഐ രക്തസാക്ഷികളാണെന്നും ആർഷോ ആരോപിച്ചു.
പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയർത്തി കൊണ്ടാണ് എസ്എഫ്ഐ വളർന്ന് വന്നത്. അന്ന് പോലും സംഘടനയെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ലെന്നും ആർഷോ കുറിപ്പിൽ പറയുന്നു.എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്ഐ കെഎസ്‌യു ബാനര്‍പോര് തുടങ്ങിയത്












Click it and Unblock the Notifications