തിരുവനന്തപുരത്ത് കുട്ടികളെ ഉൾപ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ബാലരാമപുരം മംഗലത്തുകോണത്ത് കുട്ടികളെ ഉൾപ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. പാലോട് നടത്തിയ പരിശോധനയിൽ ആണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്.
പേവിഷബാധ സ്ഥിരീകരിച്ചത് തൊട്ടുപിന്നാലെ കടിയേറ്റ ആൾക്കാരുമായി സമ്പർകത്തിൽ ഏർപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരെ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാനുള്ള നടപടി തുടങ്ങി.

കഴിഞ്ഞ ശനിയാഴ്ച ആണ് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഉള്ളവരെ നായ കടിച്ചത്. ഞായറാഴ്ച രാവിലെയാണ് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഈ സ്ഥലത്ത് തന്നെ ആണ് തെരുവ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്.
നായയുടെ ആക്രമണത്തിൽ കുട്ടികൾക്ക് മുഖത്താണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ ഉൾപ്പെടെ ഉള്ളവരെയാണ് തെരുവുനായ കടിച്ചത്.
തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്ത് സാരമായ പരിക്ക് ഏറ്റിട്ടുണ്ട്. നായയുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, പാലക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. 60 വയസ്സുകാരിയായ സരസ്വതി ആണ് മരിച്ചത്.
മേയ് ഒന്നിനാണ് സരസ്വതിയെ വീടിന് അടുത്ത് വെച്ച് തെരുവ് നായ കടിച്ചത്. പ്രതിരോധ കുത്തി വെപ്പ് എടുത്തിരുന്നെങ്കിലും ഇതിന് പിന്നാലെ ഇവരുടെ കാൽമുഴുവൻ പൊള്ളലേറ്റ നിലായിലായിരുന്നു. കാൽവിരൽ മുറിച്ച് മാറ്റിയിരുന്നു. ഇവർക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications