Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം: എസ്ഐയ്ക്ക് സസ്പെൻഷൻ, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്ഐയ്ക്ക് സസ്‌പെൻഡ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജെ എസ് സനലിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സുധീർഖാൻ എന്ന യുവാവിനെയാണ് എസ്ഐ മർദിച്ചത്. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

1

ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിനടുത്ത് വെച്ചാണ് പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) മർദിക്കപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഡ്രൈവറായി ജോലി നോക്കുന്ന സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി അയച്ച ശേഷം പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സുധീർ മൂത്രമൊഴിക്കാനായി പമ്പിന് സമീപത്ത് ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് സ്ഥലത്തെത്തിയ പൂവാർ എസ് ഐ സനലും സംഘവും സുധീറിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. കാര്യം പറഞ്ഞ സുധീറിനോട് പൊലീസ് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ ആവശ്യപ്പെടുകയും ലൈസൻസും മറ്റും വണ്ടിയിൽ നിന്ന് എടുക്കാനായി തിരിഞ്ഞ സുധീറിനെ പൊലീസുകാർ ലാത്തി വെച്ച് അടിക്കുകയായിരുന്നു.

2


ഈ സംഭവത്തിന് ശേഷം എസ് ഐ സുധീറിനോട് പോലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്റ്റേഷനിലെത്തിയതോടെ സുധീറിന്റെ മൊബൈൽ ഫോൺ എഎസ്ഐ സനൽ പിടിച്ചു വാങ്ങിയ ശേഷം സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദിച്ചു. യുവാവ് ഇഎംഎസ് കോളനിയിലുള്ളത് അല്ലേയെന്നും മുസ്‌ലിം അല്ലെ എന്നും എന്തിനിവിടെ വന്നു എന്നുമെല്ലാം ചോദിച്ചു കൊണ്ടായിരുന്നു മർദിച്ചത്.

3


എന്നാൽ തന്റെ വീട് ഇഎംഎസ് കോളനിയിൽ അല്ലെന്നും കല്ലിംഗവിളാകം ചന്തയ്ക്ക് പുറകിൽ ആണെന്നും സുധീർ പലതവണ പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിനിടെ കൈകാലുകൾക്ക് വിറയലുള്ള രോഗിയാണ് താ ആണെന്നും അടിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും എസ് ഐ തന്നെ മർദിക്കുകയായിരുവെന്നും സുധീർ വ്യക്തമാക്കി. ഇതിനിടെ സ്റ്റേഷനിൽ വെച്ച് വീട്ടുകാരെ ഫോണിൽ വിളിക്കണമെന്നും പരിക്കേറ്റ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും സുധീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്റ്റേഷനിൽ നിന്ന് സുധീറിനെ വിടില്ലെന്ന് വ്യക്തമാക്കിയ പോലീസ് സിഐ എത്താതെ വിടില്ലെന്നും വൈകിട്ട് അഞ്ച് മണിയാവാതെ പോകാൻ കഴിയില്ലെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. താനെന്ത് തെറ്റാണ് ചെയ്തതെന്ന് എന്ത് തെറ്റ് ആണ് താൻ ചെയ്തത് എന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്ന മറുപടിയാണ് പോലീസ് സുധീർ പറയുന്നു.

4

സുധീറിനെ റോഡിലിട്ട് മർദ്ദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇക്കാര്യം വീട്ടിൽ അറിയിച്ചത്. വിവമറിഞ്ഞ വീട്ടുകാർ സുധീറിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും പോലീസുകാർ ഫോണെടുക്കാൻ സമ്മതിച്ചില്ലെന്നും ഫോൺ കട്ടുചെയ്തതെന്നുമാണ് ബന്ധുക്കൾ പോലീസിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം. ഇതിനിടെ വിവരമറിഞ്ഞ് സുധീറിന്റെ ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തിയതോടെ പോലീസുകാർ അപമര്യാദയായി പെരുമാറിയെന്നും സുധീറിനെ കാണാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. സുധീറിനെ പോലീസ് വിട്ടയക്കാത്തതോടെ സ്റ്റേഷന് മുമ്പിൽ ആളുകൾ കൂടിയിരുന്നു. ഇതോടെ രാത്രി 7 മണിയോടെ മാത്രമാണ് സുധീറിനെ പൊലീസ് വിട്ടയക്കുന്നത്. പരിക്കേറ്റ സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

5

പൊലീസ് മർദിച്ചതോടെ സുധീറിന്റെ ശരീരമാസകലം സാരമായ പരിക്കേറ്റിട്ടുണ്ട്. രോഗിയായ ഭാര്യയ്ക്ക് പുറമേ രോഗ ബാധിതനായ മകൻ ഉൾപ്പടെ 3 മക്കൾ അടങ്ങുന്നതാണ് സുധീറിന്റെ കുടുംബം. സുധീറിന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഈ സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

6


എന്നാൽ സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസും രംഗത്തെത്തിയിട്ടുണ്ട്. പൂവാറിൽ വഴിയാത്രക്കാരെയും വിനോദ സഞ്ചാരികളെയും കുറഞ്ഞ നിരക്കിൽ ബോട്ടിംങ്ങിന് കൊണ്ട് പോകാം എന്ന വാഗ്ധാനവുമായി ഈ പ്രദേശത്ത് ഒരു സംഘം നിരന്തരം ആളുകളെ ശല്യം ചെയ്യുന്നതായി നാട്ടുകാർ പരാതി പറഞ്ഞിരുന്നതായി പൂവാർ സി.ഐ പ്രവീൺ പറഞ്ഞു. ഞായറാഴ്ച രാവിലെ ഇത്തരത്തിൽ ഇതേ പരാതിയുമായി നാട്ടുകാർ വിളിച്ചത് അനുസരിച്ചാണ് പൊലീസ് അവിടെ എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+