തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരുമാന മാര്‍ഗം ആ ഓട്ടോറിക്ഷ...അടിയേറ്റുമരിച്ചുവീണത് ഓട്ടോസ്റ്റാന്റില്‍..

Google Oneindia Malayalam News

തിരുവനന്തപുരം: ഓട്ടോറിക്ഷ റിക്ഷ ​ ഡ്രൈവർ ജയകുമാറിന്റെ മരണം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷ ആയിരുന്നു ജയകുമാറിന്റെയും കുടുംബത്തിന്റേയും വരുമാന മാർ​ഗം.

ഓട്ടോ റിക്ഷ ഓടിച്ചായിരുന്നു ജയകുമാർ കുടുംബം പുലർത്തിയതും, മക്കളെ പഠിപ്പിച്ചതും ഒക്കെ. ഓട്ടോയോ ചുറ്റിപ്പറ്റി ജീവിതം മുന്നോട്ടു പോയിരുന്ന ജയകുമാറിന്റെ മരണവും ഓട്ടോറിക്ഷാ സ്റ്റാന്റിൽ വച്ചായിരുന്നു. വ്യാഴാഴ്ച പേട്ട ഓട്ടോറിക്ഷാ സ്റ്റാൻഡിൽ മറ്റൊരു ഡ്രൈവറുടെ അടിയേറ്റു ആണ് ജയകുമാർ മരിച്ചത്. മരിച്ച ജയകുമാറിനെക്കുറിച്ച് എല്ലാവർക്കും പറയാൻ നല്ല വാക്കു മാത്രം.

death

'ഞാന്‍ കാരണം അവള്‍ വേദനിക്കരുത്...'; ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു'ഞാന്‍ കാരണം അവള്‍ വേദനിക്കരുത്...'; ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു

സവാരിയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ജയകുമാറിന് മറ്റൊരു ഓട്ടോ ഡ്രൈവറുടെ മർദനമേറ്റത്. സംഭവത്തിൽ കൈതമുക്ക് സ്വദേശി വിഷ്ണുവിനെതിരേ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 35 വർഷമായി ആനയറ കുടവൂർ ഭാഗങ്ങളിലായി ഓട്ടോറിക്ഷ ഓടിച്ച് കഴിയുകയായിരുന്നു ജയകുമാർ. 2007ൽ ഹൃദ്രോഗത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കുറച്ചുകാലത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി.

ഭാര്യയ്ക്ക് കാമുകനുള്ള കാര്യം കണ്ടെത്തി ഭര്‍ത്താവ്..ഒന്നും ചോദിച്ചില്ല, ചെയ്തത് ഇത്രമാത്രംഭാര്യയ്ക്ക് കാമുകനുള്ള കാര്യം കണ്ടെത്തി ഭര്‍ത്താവ്..ഒന്നും ചോദിച്ചില്ല, ചെയ്തത് ഇത്രമാത്രം

പാൽക്കുളങ്ങര കവറടിക്കു സമീപത്താണ് ജയകുമാറിന്റെ കുടുംബവീട്. ജയകുമാറും കുടുംബവും വാടക വീട്ടിലായിരുന്നു താമസം. വാടക വീടുgകൾ മാറിമാറി താമസിക്കുകയാണ്. ആറുമാസം മുമ്പാണ് കുടവൂരിൽ താമസമാക്കിയത്. ജയകുമാർ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂത്തമകൾ രേവതിയുടെ വിവാഹം നടത്തിയതും. ഇളയമകൾ ചിത്രയെ പ‍ഠിപ്പിച്ചതും വരുമാനത്തിൽ നിന്ന് മിച്ചം വെച്ചായിരുന്നു. ദുബായിൽ നഴ്‌സായി ജോലി നോക്കുന്ന ചിത്ര ശനിയാഴ്ച നാട്ടിലെത്തും. ഭാര്യ രമ വീട്ടമ്മയാണ്.

Viral Video: അമ്മയുടെ അവസാന ആഗ്രഹം; ഐസിയുവിന് മുന്നില്‍ വിവാഹിതയായി മകള്‍; എന്നാല്‍Viral Video: അമ്മയുടെ അവസാന ആഗ്രഹം; ഐസിയുവിന് മുന്നില്‍ വിവാഹിതയായി മകള്‍; എന്നാല്‍

ജയകുമാറിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം തന്നെയാണ്. വ്യത്യസ്ത രാഷ്ട്രീയമാണെങ്കിലും അതിന്റെ പേരിൽ വഴക്കുണ്ടാവാറില്ല എന്നാണ് ഇവിടുത്തെ മറ്റ് ഡ്രൈവർമാർ പറയുന്നത്.

വ്യാഴാഴ്ച 11 മണിക്കായിരുന്നു ജയകുമാർ മരിക്കാൻ ഇടയായ സംഭവം നടന്നത്. സവാരിയെടുക്കുതുമായി ബന്ധപ്പെട്ട് തുടങ്ങിയ വഴക്ക് തല്ലായി മാറി. വിഷ്ണുവിന്റെ അടിയേറ്റ് ജയകുമാർ നിലത്തു വീണു. റോഡിൽ വീണ ജയകുമാറിനെ വിഷ്ണു നെഞ്ചിൽ ചവിട്ടിയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ജയകുമാറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചു.

Thiruvananthapuram
English summary
Thiruvananthapuram: auto driver was beaten to death in Thiruvananthapuram, here ​ is what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X