തിരുവോണപ്പുലരിയിൽ നാടും നഗരവും; അനന്തപുരിക്കിത് രണ്ടാം 'കരുതലോണം'; പ്രതീക്ഷകളുടെ പൊന്നോണം!
തിരുവനന്തപുരം: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറച്ച് വീണ്ടും ഒരു പൊന്നോണം കൂടി കടന്നെത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ വർഷവും അനന്തപുരി ഓണം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഒത്തുചേരലുകൾ ഒഴിവാക്കി കരുതലിൻ്റെ ഓണമാണ് എങ്ങും നടക്കുന്നത്. ഓണക്കോടിയും ഓണസദ്യയും ഒഴിവാക്കാനാകാത്തതിനാൽ മലയാളികൾ നിയന്ത്രണങ്ങളോടെയാണ് ഓണം ആഘോഷിക്കുന്നത്.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

തിരുവോണ ദിവസങ്ങളിൽ മിക്കയിടത്തും സൗഹൃദക്കൂട്ടായ്മകൾ പൂക്കളമൊരുക്കുന്ന കാഴ്ചയും നഗര- ഗ്രാമ ഭേദമന്യേ ചില പ്രദേശങ്ങളിൽ കാണാം. നഗരത്തിലെ ഓണാഘോഷങ്ങൾ തുടർച്ചയായി രണ്ടാം വർഷവും ഓർമയായി. സംസ്ഥാനതല ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരാഴ്ചയോളം നടക്കുന്ന ആഘോഷങ്ങൾ ഇക്കുറിയും കൊവിഡ് കാലമായതിനാൽ ഉണ്ടായിരുന്നില്ല.

ഓണം വാരാഘോഷത്തിന് പ്രൗഢി നിറച്ച് തലസ്ഥാനത്ത് നടക്കുന്ന ഓണം ഘോഷയാത്രയും ഇക്കുറി ഒഴിവാക്കിയിരുന്നു. പകരം ബദൽ സംവിധാനങ്ങൾ ഒരുക്കി ടൂറിസം വകുപ്പും സംസ്ഥാന സർക്കാരും ചേർന്ന് വെർച്ച്വലായിട്ടാണ് ഇക്കുറി ഓണാഘോഷം സംഘടിപ്പിച്ചത്. അനന്തപുരിയുടെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂജപ്പുര സരസ്വതി മണ്ഡപത്തിലെയും കനകക്കുന്നിലെയുമടക്കമുള്ള പത്തോളം വേദികളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളാണ്. തുടർച്ചയായ വർഷങ്ങളിൽ ഈ കാഴ്ചകളുടെ നഷ്ടം തലസ്ഥാനം നിവാസികളെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വീടുകളിലൊതുങ്ങുന്ന ഓണാഘോഷത്തിന് ഒത്തുചേരലിൻ്റെയും ഓണസദ്യയുടെയും രുചി നുകരാം. വീട്ടുമുറ്റങ്ങളിൽ പരിമിതമായ പൂക്കളെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾക്ക് പൂക്കളമൊരുക്കാൻ കടകളിൽനിന്ന് പൂക്കൾ ലഭ്യമാണ്. ഗൃഹാതുരസ്മരണകളിൽ ചെറിയതോതിലെങ്കിലും പൂക്കളമൊരുക്കാൻ നേരത്തെ വിമുഖത കാണിച്ചിരുന്ന പലരും ഇപ്പോൾ ഇതിനായി ശ്രമിക്കുന്ന കാഴ്ചകളും കാണാനാവുന്നുണ്ട്. ഗ്രാമ - നഗരങ്ങളിൽ ഓണക്കാലത്ത് കാണാറുള്ള പൂക്കളുടെ സമൃദ്ധി ഇക്കൊല്ലവും കുറവായിരുന്നു. ഉത്രാട ദിനത്തോടനുബന്ധിച്ചാണ് പൂക്കളുടെ വിപണി അൽപമെങ്കിലും ഉണർന്നത്.

ഉത്രാട ദിനമായ വെള്ളിയാഴ്ച തലസ്ഥാനത്തെ കച്ചവടകേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുണ്ടായത് വ്യാപാരികൾക്ക് സഹായകമായി.എന്നാൽ,പ്രധാനപ്പെട്ട കമ്പോള വിപണന കേന്ദ്രങ്ങളിൽ ഉത്രാടപ്പാച്ചിൽ തന്നെ ശരിക്കും അനുഭവപ്പെട്ടു. ആളുകൾ എല്ലാം മറന്ന് കൂട്ടം കൂടുന്ന കാഴ്ചകളും പതിവിൽ നിന്ന് വിപരീതമായി പലയിടങ്ങളിലും കാണാൻ കഴിഞ്ഞു. പൊലീസിൻ്റെയും റോന്ത് ചുറ്റുന്ന കൊവിഡ് സെക്ട്രറൽ മജിസ്ട്രേറ്റുമാരുടെയും പരിശോധനകളുമുണ്ടായിരുന്നതിനാൽ തലസ്ഥാനത്ത് തിരുവോണ തലേന്ന് കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നു.

ചെറുതും വലുതുമായ കച്ചവടകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കുണ്ടായിരുന്നു. ഉത്രാടത്തലേന്ന് വരെ വളരെ മോശമായിരുന്ന വിപണികൾക്കും പോലും ഭേദപ്പെട്ട കച്ചവടം ലഭിച്ചു. ജില്ലയിലെ മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഓണചന്തകളിലെ തിരക്കും ഉത്രാടപ്പാച്ചിലിന് സമാനമായ അവസ്ഥയിലായിരുന്നു. എന്നാൽ നഗരങ്ങളിൽ പലയിടങ്ങളിലും അനുഭവപ്പെട്ട തിരക്ക് ഗ്രാമപ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ തവണത്തേക്കാൾ ഇക്കുറി കൂടുതൽ ഓണക്കാല മേളകൾ സംഘടിപ്പിച്ചിരുന്നു. ഖാദി കൈത്തറി വിപണ കേന്ദ്രം, കൺസ്യൂമർഫെഡ്, മിൽമ, തുടങ്ങിയവയുടെ ഉത്പ്പന്നങ്ങളെല്ലാം മേളയിലൂടെ വിറ്റഴിഞ്ഞു. വ്യാപാര കേന്ദ്രങ്ങളിൽ ഓണക്കാലത്ത് പുത്തനുണർവ് പ്രകടമായത് കച്ചവടക്കാർക്കും ആശ്വാസമായി. പച്ചക്കറി പലവ്യജ്ഞന കടകളിലും ഏത്തക്ക, ഉപ്പേരി, ചിപ്പ്സ്, ബോളി എന്നിവ വിൽക്കുന്ന കടകളിലും തിരക്കനുഭവപ്പെട്ടു. പഴം പച്ചക്കറി വിപണിയും സജീവമായി.

തിരുവോണനാളിൽ രാവിലെയും വൈകിട്ടും എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയുമുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക ഓണപൂജയുമുണ്ടാകും.പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് അനന്തപുരിയെ ഭക്തിയുടെ സാഗരത്തിൽ ആറാടിക്കുന്ന ഓണവില്ല് സമർപ്പണം. തിരുവനന്തപുരം കരമന മേലാറന്നൂർ ഓണവില്ല് കുടുംബം തയ്യാറാക്കുന്ന ഓണ വില്ലുകളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിച്ച് ഓണ പൂജ നടത്തുന്നത്. തുടർന്ന് പള്ളിവില്ല് എന്ന വിളിപ്പേരുള്ള ഓണവില്ല് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. പത്മനാഭസ്വാമിക്ക് ഓണക്കോടി ചാർത്താലും നടക്കും.

സാധാരണ ഓണനാളുകളിൽ ലഭിക്കുന്ന അവധി ദിനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങൾക്കൊപ്പം വിനിയോഗിച്ച് പലരും ചിലവഴിക്കാറുണ്ട്. എന്നാൽ, പതിവിൽ നിന്നും വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങളള്ളതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് പൊതുവേ കുറവാണ്. ഓണക്കാലത്ത് സിനിമ കാണാനെത്തുന്നവരുടെ എണ്ണവും സാധാരണ കൂടുതലാണ്. എന്നാൽ, രോഗവ്യാപന ഭീതി വിട്ടൊഴിയാത്ത പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ സിനിമാപ്രേമികൾക്ക് സിനിമ കാണാൻ കുടുംബസമേതമുള്ള യാത്രകളും ഒരുപോലെ നഷ്ടമാകും.

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും തുമ്പിതുള്ളലും ഓണത്തല്ലും പുലികളിയും തലപ്പന്തുകളിയും ഓർമ്മകളിൽ തന്നെ മിന്നിമറയും. ഓണസദ്യയും ഓണക്കോടിയും ഊഞ്ഞാലാട്ടവുമായി അനന്തപുരിയും തിരുവോണപ്പുലരിയിൽ സമൃദ്ധിയുടെ പൊന്നോണത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
വൺ ഇന്ത്യ മലയാളത്തിൻ്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും മാന്യവായനക്കാർക്കും തിരുവനന്തപുരം ബ്യൂറോയുടെ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകൾ!!!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications