Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി എങ്ങനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തി? ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്

തിരുവനനന്തപുരം: ചാക്കയിൽ‌ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ കൊച്ചുവേളി റെയിൽ വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ ആണ് കാണാതായത്. സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇരുപത് മണിക്കൂറോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇപ്പോൾ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. കുട്ടിയെ കാണാതായ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.അതേ സമയം കുട്ടി നടന്നെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

polce

ഈ സാഹചര്യത്തിലാണ് മറ്റ് സാധ്യതകൾ പോലീസ് പരിശോധിക്കുന്നത്. കുട്ടി കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തയത് എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയിൽ നിന്ന് ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണയകമാകും 19 മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ രാത്രി കൊച്ചുവേളി റെയിൽ വേ സ്റ്റേഷന് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.

എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോ​ഗ്യസ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർ‌ജ് ചെയ്യും. കുട്ടിയുടെ മാനസികാരോ​ഗ്യം വീണ്ടെടുക്കുന്നതിന് ഉൾപ്പെടെ ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്ന് ആണ് ഡോക്ടർമാർ അറിയിച്ചത്.

ഹൈദരാബാദ് സ്വദേശികളായ അമർ ദീപ് - റബീന ദേവി ദമ്പതികളുടെ മകളാണ് മേരി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതാവുകയായിരുന്നു.. മഞ്ഞ സ്കൂട്ടറിൽ വന്ന രണ്ട് പേർ എടുത്തുകൊണ്ട് പോയി എന്നായിരുന്നു മേരിയുടെ സഹോദരൻ പറഞ്ഞത്.

രാത്രി പന്ത്രണ്ടിന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ഇവർക്കിടയിൽ കുട്ടിയുണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്ന് പറഞ്ഞ യുവാവിനെ പോലിസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. രാത്രി പന്ത്രണ്ടരയ്ക്ക് ശേഷം ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് പുരുഷന്മാർ സ്കൂട്ടറിൽ പോകുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+