Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതുകിലെ ശസ്ത്രക്കിയക്കിടെ ​ഗ്ലൗസ് തുന്നിച്ചേർത്തെന്ന് പരാതി; പിഴവില്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ​ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തുവെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിൽ ​ഗ്ലൗസ് ചേർത്തുവെച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ രോ​ഗിയും തിരുവനന്തപുരം ബീമാപള്ളി സ്വദേശിയുമായ ഷിനു പോലീസിൽ‌ പരാതി നൽകി.

വേ​ദനയും പഴുപ്പും അസഹ്യമായതോടെ പരിശോധിച്ചപ്പോഴാണ് ​ഗ്ലൗസ് ശരീരത്തിന് അകത്തുവെച്ച് തുന്നിയത് ശ്രദ്ധയിൽ പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്. ജനറൽ ആശുപത്രിയിലെ പ്രധാന ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തെന്നും ഷിനു പറഞ്ഞു.

doctor

മുതുകിലെ മുഴ നീക്കാൻ മുഴ നീക്കം ചെയ്യാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഷിനു ശസ്ത്രക്രിയയ്ക്ക് എത്തിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ടഴിച്ച് നോക്കി. അപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാ​​ഗത്ത് കയ്യുറയും തുന്നിച്ചേർന്നി കിടക്കുന്നത് കണ്ടതെന്നും പരാതിയിൽ പറയുന്നത്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ഷിനു ആശുപത്രിയിൽ‌ ചികിത്സ നേടിയതെന്നാണ് ഭാര്യ പറയുന്നത്. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. തുടർന്ന് ശനിയാഴ്ച രാവിലെ
ശസ്ത്രക്രിയയ്ക്ക് തയ്യാറായി വരാൻ ഡോക്ടർ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാൽ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാ​ഗം ശരീരത്തിൽ തുന്നിച്ചേർത്ത് വെച്ച നിലയിലാണ് കണ്ടതെന്നും അവർ പറയുന്നു.

എന്നാൽ, സംഭവത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും മുറിവിലുള്ളത് ​ഗ്ലൗസിന്റെ ഭാ​ഗംതന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്ത് പോകണമെങ്കിൽ ഡ്രെയിൻ എന്ന വസ്തുവാണ് ഉപയോ​ഗിക്കാറ്. എന്നാൽ അതിന് 800 മുതൽ 1000 രൂപ വരെ വില വരും.

രോ​ഗി ഇത് വാങ്ങിത്തന്നിരുന്നെങ്കിൽ അത് വെക്കുമായിരുന്നു, അത് ഇല്ലാത്തത് കൊണ്ട് ​ഗ്ലൗസിന്റെ അറ്റം മുറിച്ചാണ് വെച്ചത്. ഇക്കാര്യം അന്ന് തന്നെ രോ​ഗിയോട് കൃത്യമായി പറഞ്ഞിരുന്നു. ​ഗ്ലൗസാണ് ഉപയോ​ഗിച്ചതെന്ന് ആശുപത്രി രേഖകളിലും ഉണ്ട്. സാധാരണ ചെയ്യാറുള്ള കാര്യം മാത്രം ആണ് ഇത്. പരാതിയുമായി ര​ഗത്തുവന്നത് എന്തിനാണെെന്ന് മനസ്സിലാകുന്നില്ല, എന്നാണ് സൂപ്രണ്ട്
പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+