Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ഒപ്പം മുറിയെടുത്തവൻ മുങ്ങി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ഇന്നലെ ഗായത്രിക്കൊപ്പം പ്രവീൺ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ പ്രവീണിനെ കാണാൻ ഇല്ല. പ്രവീൺ ഹോട്ടൽ മുറി പൂട്ടി പുറത്തേയ്ക്ക് പോയിരുന്നു. എന്നാൽ, മുറിക്ക് ഉളളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്.

death

രിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. പ്രവീണിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Recommended Video

cmsvideo
    തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

    അതേസമയം, കോഴിക്കോട് ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയ്ക്ക് ഉളളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. ഹോട്ടലിലെ അതിഥിത്തൊഴിലാളിയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. ഒന്നര മാസം മുൻപാണ് ഇയാൾ ഹോട്ടലിൽ ജോലിക്ക് എത്തിയത്.

    ജില്ലയിലെ ഹോട്ടലിൽ ഇന്നലെ വൈകിട്ട് ഭർത്താവിനൊപ്പം യുവതി എത്തിയിരുന്നു. ഇവരുടെ ശുചി മുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചത് ഇവർ കണ്ടിരുന്നു. സംശയം തോന്നിയ പേപ്പർ യുവതി തുറന്നു നോക്കുകയായിരുന്നു. പേപ്പറിനുളളിൽ ഫോൺ ക്യാമറ തുറന്നു വച്ച നിലയിൽ ആയിരുന്നു.

    തുടർന്ന് ഹോട്ടലിലെ അധികൃതരെ യുവതി വിവരം അറിയിച്ചു. ഇതിന് പിന്നാലെ യുവതി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചു. ഹോട്ടൽ തൊഴിലാളിയെ ഹോട്ടലിൽ എത്തി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+