Get Updates
Get notified of breaking news, exclusive insights, and must-see stories!

മീൻപിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലി ഫിഷ് (കടൽച്ചൊറി ) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് ( 56 ) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജൂൺ 29 നാണ് പ്രവീസ് മക്കൾക്കാെപ്പം രണ്ട് നോട്ടിക്കൽ മൈൽ ദൂരെ ഉൾക്കടലിൽ മീൻ പിടിക്കാനെത്തിയത്.

അതിനിടെ വലയിൽ കുടുങ്ങിയ ജെല്ലി ഫിഷിനെ എടുത്തുമാറ്റുന്ന നേരത്ത് കണ്ണിൽ തെറിച്ചു. അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കൾ നെയ്യാൻകര ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

death

ഭാര്യ: ജയശാന്തി. മക്കൾ: ദിലീപ്, രാജി, രാഖി. മരുമക്കൾ: ഗ്രീഷ്മ, ഷിബു, ജോണി. ജെല്ലി ഫിഷ് കണ്ണിൽ ഇടിച്ചുണ്ടായ അസ്വസ്ഥയാണ് മരണ കാരണമെന്ന് ബന്ധുക്കൽ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണ കാരണം വ്യക്തം ആവുകയുള്ളൂ എന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.

ജെല്ലിഫിഷുകൾ പ്രധാനമായും കുടയുടെ ആകൃതിയിലുള്ള മണികളും ടെൻ്റക്കിളുകളുമുള്ള സ്വതന്ത്രമായി നീന്തുന്ന സമുദ്രജീവികളാണ്.
ജെല്ലി ഫിഷിന്റെ കുത്ത് മുറിവുണ്ടാക്കും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നീന്തൽക്കാർക്ക് എല്ലാ വർഷവും കുത്തേറ്റിട്ടുണ്ട്, നേരിയ അസ്വസ്ഥത മുതൽ ഗുരുതരമായ പരിക്കുകളോ അല്ലെങ്കിൽ മരണം വരെയോ സംഭവിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+