തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർക്കിടയിൽ പൊട്ടിത്തെറി; ഡി അനിൽകുമാർ അധ്യക്ഷ സ്ഥാനം രാജിവച്ചു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ മുന്നണി നിർദ്ദേശം കണക്കിലെടുക്കാതെ സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റെറി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഡി.അനിൽകുമാർ രാജിവച്ചു. രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറി.

കൗൺസിലർ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കാര്യങ്ങൾ നേടിയെടുക്കുന്നതിനുമായി കൗൺസിലർമാർ മുന്നണി മര്യാദ ലംഘിച്ച് പ്രവർത്തിക്കുന്നുവെന്നതാണ് അനിൽകുമാറിന്റെ പ്രധാന ആക്ഷേപം. പാർട്ടി നി‌ർദേശങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്നാണ് അനിൽകുമാറിന്റെ നിലപാട്. പാർട്ടിയിലേയും ഘടകകക്ഷികളിലേയും കൗൺസിലർമാർ സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നോട്ട് പോകുന്നത്.

Thiruvananthapuram

കഴിഞ്ഞ ബഡ്ജറ്റ് പാസാക്കുന്ന നിർണായക ദിവസം 4 കൗൺസിലർമാർ വിട്ടു നിന്നു. മുന്നണി തീരുമാനം എന്തായാലും അത് അംഗീകരിക്കാൻ ബാദ്ധ്യസ്ഥരായ കൗൺസിലർമാർ സ്വന്തം ഇമേജ് കൂട്ടാൻ ഓരോസമയവും നിലപാട് മാറ്റുന്നു. യോഗങ്ങളിൽ പോലും പങ്കെടുക്കാതെ ഏകാധിപധികളെ പോലെ പെരുമാറുന്നുവെന്നും അനിൽകുമാറിന് ആക്ഷേപമുണ്ട്.

പാർട്ടി നയങ്ങൾ മറന്നുകൊണ്ട് കാര്യം കാര്യം കാണാൻ ഭരണപക്ഷത്തിനൊപ്പം ചിലർ നിൽക്കുന്നത് നേതാവ് എന്ന നിലയിൽ അംഗീകരിക്കാൻ സാധിക്കില്ല. അംഗങ്ങൾ തമ്മിൽ ഐക്യമില്ലായ്മ ഉടലെടുക്കുന്നതായി തോന്നിയപ്പോഴെല്ലാം യോഗങ്ങൾ വിളിച്ചു ചേർത്തുവെങ്കിലും അതിലും പലരും പങ്കെടുത്തില്ല. ഇക്കാര്യങ്ങളെല്ലാം പലതവണയായി നേതൃത്വത്തെ അറയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അറിയാത്ത പ്രശ്‌നങ്ങൾ പോലും തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അനിൽകുമാർ ആരോപിച്ചു.

Thiruvananthapuram
English summary
Thiruvananthapuram Local News about municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X