Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കിടയിൽ വാഹനങ്ങളിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നയാൾ അറസ്റ്റിൽ, പോലീസിന് നാട്ടുകാരുടെ സഹായം!

പോത്തൻകോട്: കെ.എസ്.ആർ.ടി.സി. ബസുകളിലും സമാന്തര വാഹനങ്ങളിലും യാത്ര ചെയ്യുന്ന യുവതികളെയും സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളെയും ശല്യം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ശ്രീകാര്യം കല്ലംപള്ളിക്ക് സമീപം ഇടവക്കോട് കലാമന്ദിരത്തിൽ താരാ ചന്ദ് (38) ആണ് അറസ്റ്റിലായത്.

സ്കൂൾ സമയങ്ങളിലുൾപ്പെടെ സ്ത്രീകളെയും വിദ്യാർത്ഥിനികളെയും സ്ഥിരമായി ശല്യം ചെയ്യുന്നു എന്ന രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും നിരന്തര പരാതികളെ തുടർന്ന് പോത്തൻകോട് പൊലീസ് മഫ്ടിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പോത്തൻകോട് കരൂർ ലക്ഷമി വിലാസം സ്കൂളിന് സമീപം നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

tharachand-

വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്ന പൂവാലൻമാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ബസ് ടെർമിനൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ രേഖപ്പെടുത്തിയതായും വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ അത് പ്രയോജനപ്പെടുത്തണമെന്നും പോത്തൻകോട് സി.ഐ. എസ്. ഷാജി അറിയിച്ചു. എസ്.ഐ.മാരായ അശ്വനി, രവീന്ദ്രൻ, എ.എസ്.ഐ. അനിൽ ,സി.പി.ഒ.മാരായ ശ്രീജിത്ത്, അരുൺ, സുധി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+